നമ്മുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം 

0
998

സ്പർശനം

നമ്മുടെ പ്രാർത്ഥനകേൾക്കുന്ന ദൈവം 

ടി.എം മാത്യു

വിളിച്ചാൽ ഫോൺ എടുക്കാനോ തിരിച്ചുവിളിക്കാനോ മടി കാണിക്കുന്നവരുടെ ലോകത്തു നമ്മുടെ വിളികൾക്കായി കാതോർക്കുന്ന ദൈവമുണ്ടന്നുള്ളത് എത്ര ആശ്വാസകരമാണ്

നിന്നാൽ വല്ലതും കഴിയുമെങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ”.

തകർന്ന ഹൃദയത്തിൽ നിന്നുയർന്ന വിലാപം പോലെ ഒരു പ്രാർത്ഥന.

സന്ദർഭം നമുക്കറിയാം. കഠിനമായ ഭൂതാവേശത്താൽ കണ്ടുനിൽക്കാനാവാത്തവിധം സ്വയം ശാരീരിക പീഡനത്തിലൂടെ കടന്നുപോകുന്ന ഒരു ബാലന്റെ മാതാപിതാക്കന്മാരുടെ നിസ്സഹായാവസ്ഥയിലുള്ള യാചനയാണിത്. ഈ സംഭവം മാർക്കോസിന്റെ സുവിശേഷം ഒൻപതാം അധ്യായം  14 മുതൽ 29 വരെയുള്ള വാക്യങ്ങളിൽ വായിക്കാം.  യേശു ആ പ്രാർത്ഥനയോടു ഉടൻ പ്രതികരിച്ചു. ബാലനെ സൗഖ്യമാക്കി.

പ്രാർത്ഥനയ്ക്ക് സുന്ദരമായ തുടക്കവും ഭംഗിയുള്ള വാചകങ്ങളും നല്ലശബ്ദവും ഉണ്ടായിരിക്കണമെന്നുള്ള തെറ്റിദ്ധാരണകൾ നമ്മുടെയിടയിൽ എങ്ങനെയോ കടന്നു കൂടിയിട്ടുണ്ട്. എന്നാൽ പുതിയനിയമം മറിച്ചാണ് പറയുന്നത്. ബർത്തിമായി എന്ന കുരുടൻ “ദാവീദുപുത്രാ എന്നോട് കരുണ തോന്നണമേ” എന്നു മാത്രമാണ് പ്രർത്ഥിച്ചത്‌. കുരിശിലെ കള്ളൻ “എന്നെ ഓർത്തുകൊള്ളേണമേ” എന്നും. രണ്ടുപ്രാർത്ഥനയും ദൈവം അംഗീകരിച്ചു. പത്രോസിന്റെ യഥാസ്ഥാപനം രണ്ടു വാചകം മാത്രമായിരുന്നു. “കർത്താവേ നീ സകലവും അറിയുന്നു; എനിക്ക് നിന്നോട് പ്രീയമുണ്ടെന്നും നീ അറിയുന്നു”.

വിളിച്ചാൽ ഫോൺ എടുക്കാനോ തിരിച്ചുവിളിക്കാനോ മടി കാണിക്കുന്നവരുടെ ലോകത്തു നമ്മുടെ വിളികൾക്കായി കാതോർക്കുന്ന ദൈവമുണ്ടന്നുള്ളത് എത്ര ആശ്വാസകരമാണ്. എന്നാൽ നമ്മളുടെ വിളികൾ ദൈവം തിരിച്ചറിയുന്നുണ്ടോ? അത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ആശ്രയിച്ചിരിക്കും.യാക്കോബ് ഇപ്രകാരമാണ് പറയുന്നത് “When a believing person prays, great things happen” “നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാത്ഥന വളരെ ഫലിക്കുന്നു” (യാക്കോബ്5:16) വിശ്വസിക്കുന്ന ഒരുവൻ പ്രാർത്ഥിക്കുമ്പോൾ വലിയകാര്യങ്ങൾ സംഭവിക്കുന്നു എന്നു മറ്റൊരു തർജ്ജമ. യാക്കോബ് തന്നെ പറയുന്നു: “ദൈവത്തോട് അടുത്ത് ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”(4:8).

പ്രാർത്ഥനയുടെ ശക്തി പ്രകടമാകുന്നത് ആര് എത്ര ഉജ്വലമായി പ്രാർത്ഥിക്കുന്നു എന്നതിലല്ല മറിച്ചു അത് കേൾക്കുന്ന ദൈവത്തിന്റെ കരുണയാലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here