തനിച്ചിരിക്കുന്നൊരു കുരികിൽ 

0
1086
കവിത:
തനിച്ചിരിക്കുന്നൊരു
 കുരികിൽ 
 സജി പീച്ചി 
വീട്ടിൽ –
തനിച്ചിരിക്കുന്നൊരു  
കുരികിൽ ഞാൻ .. !!!
മഴക്കായ് –
കാത്തിരിക്കുന്നൊരു 
വേഴാമ്പൽ   …!!
കടുംതൂക്കായ 
പാറ തൻ മറവിൽ  
മറഞ്ഞിരിക്കുന്നൊരു പ്രാവ് !!
പുറലോകം അറിയാതെ 
മുറിയിലേകാകിയായ്‌ 
കൂട്ടായ്മ ബന്ധം 
പുലർത്തുവാനാകാതെ 
ആരാധനയുടെ 
നറുമണം നുണയാതെ  
ഗദകാലസ്മരണകൾ ഉള്ളിലൊതുക്കിയും  
നെടുവീർപ്പടക്കിയും 
ഉള്ളത്തിൽ പാടുന്നു 
ശോകഗാനം  … !!
എന്റെ പ്രിയതമനു പാടുന്നു 
പ്രേമ ഗീതം…. !!!
കരസ്പർശമേറ്റാൽ  
മെയ്യൊന്നുരുമ്മിയാൽ 
ഉമിനീരു വീണാൽ  
ഇരിപ്പിടം പങ്കിട്ടാൽ  
ഹസ്തദാനം ചെയ്താൽ  
പടരുകയാണീ 
കൊറോണ വൈറസ് … !
മുട്ടിയുരുമ്മി കഴിഞ്ഞപ്പോഴും 
കൂട്ടം കൂടി നടന്നപ്പോഴും 
ഭീഭത്സമെന്നോർത്തില്ല
ഭീകരമെന്നറിഞ്ഞില്ല 
മാരകമെന്നു ഗ്രഹിച്ചില്ല. 
മരണക്കയത്തിൽ  
പതിക്കുമെന്നോ
ദുഃഖാർദ്ര ഭാവം  
മുളക്കുമെന്നോ 
നാം ഓർത്തില്ല…. !!!
ധരണിയിൽ നിന്നല്ല 
മാരുതൻ വഴിയല്ല 
ആഴിയിൽ നിന്നല്ല    
സംസർഗ്ഗജേ സർവ്വം  
സംഭവ്യം
വീട്ടിലിരിപ്പാണെല്ലാരും  
വീഥിയിൽ ഇറങ്ങാനോ വ്യാപാരം ചെയ്‌വാനോ 
വിലക്കുകളാണിന്നെല്ലാർക്കും  
കാരണമില്ലാതെ  
കാരണവൻമാരെ 
കുരുതി കഴിക്കുന്നീ  
യണുബാധ…  
മഹാമാരി മൂലം
മൃതരായവർക്ക് 
അന്ത്യോപചാരം 
അർപ്പിപ്പൂ ഞാൻ
ഘടികാര
സൂചിയിലാണെന്റെ  
ദൃഷ്ടി.. !!
നിരീക്ഷണ വാർഡിൽ  
നിലക്കുന്നു സ്പന്ദനം… !!
എപ്പോൾ ഈ ബാധ 
എന്നിലാക്രമണം ചെയ്യുന്നാശങ്കയാണിനി 
ബാക്കി … !!
കോരഹ് പുത്രന്മാർ
മൊഴിയുന്നു 
“യാഹേ…
തിരുനിവാസം, 
ആ യാഗപീഠം,  
എനിക്കെത്ര 
മനോജ്‌ഞം ..!! 
മനോഹരം… !!! “

LEAVE A REPLY

Please enter your comment!
Please enter your name here