പ്രതികരണം

കവിത 

പ്രതികരണം

കവിത 

പ്രതികരണം

   സജി പീച്ചി 

ഇടവകയിൽ  
ഇടയന്റെ ശബ്ദമുയർന്നു....
ഇടർച്ചകൾക്കെതിരെ
അതിരൂക്ഷ ഭാഷയിൽ
ആവേശത്തിമിർപ്പിൽ 
പ്രബോധനം...!!! പിന്നെ 
സുവിശേഷമറിയിക്കാൻ 
ആഹ്വാനം ...!

പ്രവാചകൻ 
വിശ്വാസികളുടെ തലയിൽ കൈവച്ചോതി 
 ശത്രുവിൻ ബന്ധനം
നിന്റെ മേലുണ്ട്
അന്യായ പോരുകൾ 
ഭവനത്തിൻമേലുണ്ട് 
സാത്താന്റെ തന്ത്രങ്ങൾ 
തലമുറയ്ക്കുണ്ട് 
തകർക്കാൻ  ശത്രുവിന് 
പദ്ധതിയുണ്ട്...
പിശാചിന്റെ ഗഡ്ഗം മുന്നിലുണ്ട് 
ശബ്ദമുയർത്തിയാരാധിച്ചോളൂ...
ആരാധനയുടെ ആരവം
അന്തരീക്ഷത്തിൽ
മാറ്റൊലി കൊണ്ടു
അന്യഭാഷയുടെ ശബ്ദം അതിർത്തി കടന്നു 
ഭാര്യാഭർത്താക്കന്മാർ  അഭിപ്രായവ്യത്യാസം മൂത്ത് കലഹമായെന്ന് 
അയൽക്കാർ തമ്മിൽ 
അടക്കം പറഞ്ഞു പരിഹസിച്ചു .
ആത്മാവിലുള്ള ആരാധനയെന്ന്
അസഹ്യമായെന്നോതി മറ്റു ചിലർ 
നിയമത്തിൻ പിൻബലം തേടി 
നെട്ടോട്ടമോടി
വർഗ്ഗീയ ശക്തികൾ...!!!

അഷ്ടിക്കുവേണ്ടി
അലമുറയിടുന്ന പിഞ്ചു 
പൈതലിൻ വിലാപമാരു കേൾക്കാൻ ...
നീതിക്കു വേണ്ടി മുഷ്ടി ചുരുട്ടുന്ന
നിരപരാധിയുടെ
സ്വരമാരുകേൾക്കാൻ...
ആരാധനാലയത്തി-
ലതിക്രമം കാട്ടുന്ന
സാമൂഹ്യ ദ്രോഹികളുടെ
ധാർഷ്ട്യത്തിനാർക്കും പ്രതികരണമില്ല ...!!!