തൊഴിലില്ലായ്മ

0
670

കവിത

തൊഴിലില്ലായ്മ

ജി പീച്ചി

ഠിച്ച പണിയും നിലച്ചു…
ചെയ്ത തൊഴിലസ്തമിച്ചു.
ലക്ഷങ്ങളിന്ന് തൊഴിൽരഹിതരായി
ലോക് ഡൗണിൽപ്പെട്ടു കഴിയുന്നു.
പുത്തൻ വാഗ്ദാനങ്ങൾ സ്വപ്നമരീചിക. പദ്ധതി മിക്കതും പഴന്തുണിപോലെ
ഉത്തുങ്കശൃംഗശ്ശിലോച്ച-
യങ്ങൾക്കുള്ളിൽ
സകലർക്കും തൊഴിലെന്നും
സകലവും ശുഭമെന്നും കൊട്ടിഘോഷിച്ചവർ
നമ്രശിരസ്കരായ് കഴിയുന്നു .

പണിതുകൂട്ടുന്നു ശൗച്യാലയങ്ങൾ..!
പശിയാൽ മരിക്കുന്നു മർത്യരിഹെ…!! വയലിൽ വിയർപ്പോഴുക്കിടുന്ന കർഷകൻ –
കടക്കെണി ബാധിച്ചു
ആറടി മണ്ണിൽ അസ്തമിക്കുന്നു .

തൊഴിലില്ലായ്മക്കറുതി വരുത്തുവാൻ
അധികാരികൾക്കൊട്ടു കഴിയുന്നില്ല… !!

സുവിശേഷം കൊണ്ടുപജീവനം ചെയ്യുന്ന സാധുജനങ്ങളെ
സായുധരായ് വന്നാക്രമിക്കുന്ന
വർഗ്ഗീയ പാഷാണ കോമരങ്ങൾ ..!! 
സ്വന്തന വചസ്സുകൾ പുലമ്പുന്നോർക്കെതിരെ
വടിവാളോങ്ങുന്ന സംസ്കാരം ..!!
രാജ്യത്തെ സ്നേഹിക്കും ദൈവജനതയെ    
രാജ്യം വിട്ടോടാൻ വിരട്ടുന്നവരോട് സ്നേഹത്തിൻ ഭാഷയിൽ ഒരു ചോദ്യം… !
എവിടെ സുരക്ഷ..?
എവിടെ സമ്പന്നത…?
നാടിനെ കുരുതിക്കളമാക്കി
തീർക്കാനല്ലേ വ്യഗ്രത മർത്യർക്ക്…???

Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here