പുതു നിയമം പിന്നെ, പുതിയ ജന്മം … !!!

0
357

കവിത

പുതു നിയമം പിന്നെ,
പുതിയ ജന്മം … !!!

സജിപീച്ചി

നന്തരം-
അവരെന്നെ തിരുമുമ്പിൽ കാണിക്കയർപ്പിച്ചു..
ഒരു കല്ലേറ് ദൂരത്ത് നിന്നു ഞാൻ.. !!!
കൈകളിൽ കല്ല് ഞെരിഞ്ഞമർന്നു…
നയനങ്ങൾ അഗ്നിപോൽ ജ്വലിച്ചുയർന്നു
ആജ്ഞയുമായെത്തി നാഥൻ ചാരെ.
“കല്ലെറിഞ്ഞിവളെ കൊല്ലേണം !!!”
പാപത്തിൻ ചിന്തകൾ ഉള്ളത്തിൽ ഉന്മാദ നൃത്തം ചെയ്തതു
നാഥൻ അന്നാളിൽ തിരിച്ചറിഞ്ഞു…
നിലത്തവയെല്ലാം കുറിച്ചുവച്ചു..
“നിങ്ങളിൽ പാപമില്ലാത്തവൻ ഇവളെ ഒന്നാമതായി കല്ലെറിയട്ടെ… !!”
ദിഗന്തങ്ങളിൽ ആ ധ്വനി മുഴങ്ങി.. !!!

ഒരു കല്ലേറ് ദൂരം മാത്രം
നാഥനുമായുള്ളോരകലം
വാക്കുകൾ മൊഴിയുവാൻ
ത്രാണിയില്ലാതെ
ഹൃദയത്തിൻ സ്പന്ദനമെല്ലാം നിലച്ചു ..
സൂക്ഷിച്ചു വച്ചൊരാ സ്വപ്നങ്ങളെല്ലാം പൊലിയുന്നതായ് എന്നകതാര് തേങ്ങി ..!!
ഞാനറിയും മുമ്പേ എന്നെയറിഞ്ഞവൻ അരികിലുണ്ടെന്നു ഞാൻ ഓർത്തില്ല
താളം തെറ്റിയ ജീവിതചര്യ തൻ
പാളം തെറ്റിയതോർത്തില്ല … !!!
സമസ്തവും അസ്തമിച്ചെന്നോർത്ത് നമ്ര ശിരസ്കയായ് നിന്നീടുമ്പോൾ
ഉദയത്തിൻ മുമ്പേ സർവ്വം ചമച്ചവൻ മൊഴിഞ്ഞൊരാ ശബ്ദം
അകതാരിൽ ആർത്തലച്ചിടിനാദംപോൽ !!!
“ഇല്ല മകളെ,
ഞാൻ നിനക്കേകുന്നില്ല ശിക്ഷ..
സ്വാന്തനത്തോടെ നീ പൊയ്ക്കൊൾക
ഇനിമേൽ പാപം ചെയ്യരുത് !!!!” സ്നേഹവായ്പോടെയുള്ളോരാ തർജ്ജനം
അന്ന് ലഭിച്ചൊരു “പുതുനിയമം”
ഭാഗ്യന്തരേണ നന്മക്കായെല്ലാം വ്യാപരിപ്പിക്കുന്നോൻ
താളപ്പിഴകളെ തിരിച്ചറിയുന്നവൻ തന്നെനിക്കന്നാളിൽ     പുതിയ ജന്മം.. !!!

LEAVE A REPLY

Please enter your comment!
Please enter your name here