പാസ്റ്റർ പ്രസാദ് ഏബ്രഹാം വളഞ്ഞവട്ടത്തിന് ഡോക്ടറേറ്റ്
വളഞ്ഞവട്ടം: ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രുഷകനും വളഞ്ഞവട്ടം ശാരോൻ സഭാംഗവുമായ പാസ്റ്റർ പ്രസാദ് ഏബ്രഹാം വളഞ്ഞവട്ടത്തിന് അമേരിക്ക ന്യൂയോർക്കിലെ UTസെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. Importance of pnuma-centric ministry of a pastor to revive the church and empower the youth in the the Indian Pentecostal churches in the USA പ്രബന്ധത്തിനാണ് അംഗീകാരം ലഭിച്ചത്.
മണക്കാല ഫെയ്ത്ത് തിയളോജിക്കൽ സെമിനാരി, തിരുവല്ല ശാരോൻ ബൈബിൾ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും ഫെയ്ത്ത് തിയളോജിക്കൽ സെമിനാരി, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ്, ചെന്നൈ ശുരുകുൽ ലൂദർൻ റിസർച്ച് സെൻ്റർ എന്നിവിടങ്ങളിൽ നിന്നും വേദ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്‌തമാക്കിയിട്ടുണ്ട്. പുസ്‌തക രചയിതാവ്, ഗാന രജയിതാവ് മികച്ച സംഘാടകൻ എന്ന നിലകളിൽ അറിയപെടുന്ന അദ്ദേഹം ശാരോൻ റൈറ്റേഴ്‌സ് ഫോറം, ഗ്ലോബൽ യൂത്ത് മൂവ്മെന്റ് എന്നിവയുടെയും സജീവ പ്രവർത്തകനായിരുന്നു.
ശാരോൻ ഫെലോഷിപ്പ് സ്ഥാപക വൈസ് പ്രസിഡൻ്റ് വളഞ്ഞവട്ടം വാലയിൽ പാസ്റ്റർ വി.ജി ജോണിൻ്റെ ചെറുമകനുമാണ്.അമേരിക്കയിലെ ഒഹായിയോ സംസ്ഥാനത്ത ഡേറ്റൺ, സിൻസിനാറ്റി എന്നീ പട്ടണങ്ങളിൽ താൻ ആരംഭിച്ച ട്രിനിറ്റി എജി മൾട്ടി ലിംങ്കൽ സഭകൾക്ക് നേതൃത്വം നൽകി വരുന്നു.
Advertisement