പ്രളയ ദുരന്തം: ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിന്റെ ഉപവാസ പ്രാർത്ഥന ഇന്ന് ഓഗസ്റ്റ് 13 ന് കുമ്പനാട്ട്

0
219

കുമ്പനാട്: കേരള ജനത പ്രകൃതി ദുരന്തം നേരിടുന്ന പ്രത്യേക സാഹചര്യം വിലയിരുത്തി. കുമ്പനാട് ഐപിസി ഹെബ്രോൻ ചാപ്പലിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഒത്തുകൂടുന്നു. കഴിഞ്ഞവർഷം കേരളത്തിൽ നടമാടിയ പ്രളയക്കെടുതിയുടെ ദുരനുഭവത്തിൽനിന്ന് മുക്തി നേടുന്നതിനും മുമ്പേ ഇപ്പോൾ കേരളത്തിൽ തോരാതെ പെയ്യുന്ന മഴക്കെടുതി മൂലം ജനം വലിയ ആശങ്കയിലാണ്. ഈ പ്രത്യേക സാഹചര്യത്തിൽ വിവിധ നിലകളിൽ നിന്നായി പ്രാർത്ഥന അഭ്യർത്ഥന ഉയർന്നുവരികയാണ്. ഈ സാഹചര്യം വിലയിരുത്തി പതിമൂന്നാം തീയതി ചൊവ്വാഴ്ച ഉപവാസ പ്രാർത്ഥന നടത്താൻ തീരുമാനിക്കുകയായിരുന്നു. പതിമൂന്നാം തീയതി ചൊവ്വാഴ്ച 10 മുതൽ1മണി വരെ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ കടന്നുവന്ന കേരള ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു എന്ന് പ്രയർ ബോർഡിൻറെ ചെയര്‍മാന്‍ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അറിയിച്ചു. പ്രത്യേക പ്രാർത്ഥന വിഷയം ഉള്ളവർ സെക്രട്ടറി ബ്രദര്‍.പീറ്റര്‍ മാത്യു കല്ലൂറിനെ ഈ വാട്സ്ആപ്പ് നമ്പറിൽ അറിയിക്കുക. 9847038083

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here