മലയാളി പെന്തക്കോസ്ത് പ്രാർത്ഥന സംഗമം

0
79

തിരുവല്ല: ഭാരത സുവിശേഷീകരണത്തിൽ മലയാളി ക്രൈസ്തവർക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണ്. എത്തിപ്പെട്ടിടത്തെല്ലാം അവർ സുവിശേഷത്തിന്റെ വിത്തു വാരിവിതറി അത് സഭകളായി വളർന്നു കൊണ്ടിരിക്കുന്നു.
കോവിഡ് 19 കാലം വന്നു.ആരാധനാലയങ്ങൾ അടഞ്ഞു. പൊതുസമ്മേളനങ്ങൾ ഇല്ലാതെയായി. എങ്കിലും അന്ത്യകാല ഉണർവിന് വേണ്ടി ദൈവസഭയെ ദൈവം ഒരുക്കുന്ന പ്രത്യേക അവസരമാണ് ഇതെന്ന് നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ആഗോളവ്യാപകമായി ദൈവസഭകൾ, ദൈവ ജനങ്ങൾ സഭാ സംഘടനാ വ്യത്യാസമില്ലാതെ പ്രാർത്ഥനയ്ക്കായി ഒന്നിച്ചുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ ഭാരതത്തിലെ എല്ലാ മലയാളി പെന്തക്കോസ്തു സഭകളും എല്ലാ പ്രാർത്ഥനാ ഗ്രൂപ്പുകളും ( വിദേശങ്ങളിലുള്ള സഭകൾ ഉൾപ്പെടെ) ഒന്നുചേർന്നു *Kerala United Christian Prayer എന്ന പേരിൽ ദൈവസഭയുടെ മടങ്ങിവരവിന് ആയും ആത്മീയ ഉണർവിനായും പ്രാർത്ഥനയ്ക്കായി കൈകോർക്കുന്നു.!!!* ഈ പ്രാർത്ഥനാ സംഗമത്തിൽ വിഭാഗ വ്യത്യാസമെന്യേ എല്ലാ പെന്തക്കോസ്ത് സഭാ നേതാക്കളും വിവിധ പ്രയർ ഗ്രൂപ് ലീഡേഴ്സും ദൈവജനവും ഒത്തുചേരുന്നു. അനുഗ്രഹീത സഭാ നേതാക്കന്മാരോടും പ്രാർത്ഥനാ പോരാളികളോടും ചേർന്ന് നമുക്കും ഒരു മനപ്പെട്ടു പ്രാർത്ഥിക്കാം . *26/6/2021 ശനിയാഴ്ച രാവിലെ 5 മണി മുതൽ രാത്രി 1 മണിവരെ 20 മണിക്കൂർ* ഓൺലൈൻ ആയിട്ടാണ് പ്രാർത്ഥന ക്രമീകരിച്ചിരുന്നത്. പൂർണമായോ ഭാഗികമായോ സമയം വേർതിരിച്ച് ഈ പ്രാർത്ഥനയിൽ കൈകോർക്കാം. ഭാരതത്തിൽ വലിയ ഉണർവ്വ് ഉണ്ടാകാൻ പോകുന്നു. നമുക്കും അതിൽ ഒരു പങ്കാളി ആകാം. ഭാരതത്തെ ക്രിസ്തുവിനായി നേടാം. യേശുക്രിസ്തു ഏക രക്ഷകൻ എന്ന് ലോകം അറിയട്ടെ!!!!.

എന്ന്

*KERALA UNITED CHRISTIAN PRAYER*

Zoom ID: *3322425551*
(No passcode required)

More details:📱Dr J. Wilson +919447060061, Rev.K P Jose (Sjarjah) +919400039222, Pr Benny Joseph +91 9961444020,

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here