സ്നേഹസംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഒക്ടോ. 18ന് കറുകച്ചാലിൽ
കോട്ടയം : പ്രഭാത മന്ന ഓഡിയോ സന്ദേശ ശ്രോതാക്കളുടെ സ്നേഹസംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കറുകച്ചാൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എഡ്വിൻ സണ്ണി, സാബു എം. ജോസഫ്, ജേക്കബ് ജോർജ്, പി.സി ജേക്കബ് എന്നിവർ വിവിധ സെഷനുകൾ നയിക്കും. പാസ്റ്റർമാരായ ജേക്കബ് ദാനിയേൽ (ഫുഡ്), ജോൺ ജോസഫ് (പ്രാർത്ഥന), പി.സി. തോമസ് (പബ്ലിക്കേഷൻ), ഷിബു ജോസഫ്, വർഗീസ് പി. ജോസഫ് എന്നിവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
Advertisement
Advertisement