ആലപ്പുഴയുടെ അപ്പോസ്തോലൻ പാസ്റ്റർ എം.വി. വർഗീസിൻ്റെ സംസ്കാരം ജൂൺ 1ന്
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
തിരുവല്ല : ഐപിസി സീനിയർ ശുശ്രൂഷകനും കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റും ആയിരുന്ന ആലപ്പുഴയുടെ അപ്പോസ്തോലൻ പാസ്റ്റർ എം.വി. വർഗ്ഗീസ് (100) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ജൂൺ 1നു ശനിയാഴ്ച രാവിലെ 7നു ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും, തുടർന്ന് ഐപിസി വിയപുരം സഭാ സെമിത്തേരിയ്ക്ക് സമീപമുള്ള ആനാരി ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ 8.30 മുതൽ പൊതുദർശനവും ശുശ്രൂഷയും നടക്കും. ശേഷം വൈകിട്ട് 3നു സംസ്കാരം നടക്കും. ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻറർ ചുമതലയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഐപിസി സ്റ്റേറ്റ് ഭാരവാഹികളും, സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചനും മറ്റു ഡിസ്റ്റിക് ഭാരവാഹികളും നേതൃത്വം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ എം.ഓ. ചെറിയാൻ: 7025163232, 9446194780, പാസ്റ്റർ റെജി ചെറിയാൻ: 7907984921
ഐപിസി കേരളാസ്റ്റേറ്റ് വൈസ് വൈസ് പ്രസിഡന്റായി 2003- 2006 കാലഘട്ടത്തിൽ സേവനമനുഷ്‌ഠിച്ച പാസ്റ്റർ എം.വി. വർഗീസ് ഐ.പി.സി.യിലെ പ്രമുഖ സെന്റ്റ്റ്റർ ശുശ്രൂഷകനും പതിറ്റാണ്ടുകളായി വേദാധ്യാപകനുമായിരുന്നു.
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി വീയപുരം മേക്കാട്ട് കുടുംബത്തിൽ ജനിച്ചു.
ഓർത്തഡോക്‌സ് കുടുംബത്തിൽ നിന്ന് 1947-ൽ രക്ഷിക്കപ്പെട്ടു. കുമ്പനാട്ടെ ദൈവവചന പഠനാനന്തരം 1954-ൽ നിരണം സഭാശുശ്രൂഷകനായി നിയമിതനായി. 1955-ൽ സിംഗപ്പൂരിലേക്ക് കുടുംബമായി മിഷണറിയായി പോയി. ഐ.പി. സി വിദേശത്തേക്ക് അയച്ച ആദ്യത്തെ മിഷണറിയാണ് പാസ്റ്റർ എം.വി.വർഗീസ്.
പത്തുവർഷം സിംഗപ്പൂരിൽ ശുശ്രൂഷിച്ച ശേഷം മടങ്ങിയെത്തി. തുടർന്ന് തിരുവല്ല, റാന്നി വെസ്റ്റ്, ആലപ്പുഴ എന്നീ സെൻ്ററുകളുടെ ശുശ്രൂഷ വഹിച്ചു. ദീർഘവർഷങ്ങൾ ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗമായി സേവന മനുഷ്ഠിച്ചു. രണ്ടു തവണ മിഷൻ ബോർഡ് ചെയർമാനായിരുന്നിട്ടുണ്ട്. അനുഗ്രഹീതനായ സഭാശുശ്രൂഷകൻ, വേദാധ്യാപകൻ, സെൻ്റർ ശുശ്രൂഷകൻ, പ്രസംഗകൻ, കൗൺസിൽ അംഗം, ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ പരേതയായ കുഞ്ഞമ്മ വർഗീസ്,
മക്കൾ: പാസ്റ്റർ ജോർജ് മേക്കാട്ട് (ഐ പി.സി. മുൻ യു.പി.സ്റ്റേറ്റ് പ്രസിഡൻ്റ്), എം.വി. ഫിലിപ്പ് (ഐ.പി.സി ജനറൽ കൗൺസിൽ മെമ്പർ), ആനി ജോൺസൺ, ജെസി ഏബ്രഹാം.
<
Advertisement