ഷിന്റു വർക്കി വർഗ്ഗീസിന് വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു
ഷിന്റു വർക്കി വർഗ്ഗീസ്
തിരുവല്ല: പൊടിയാടി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം തച്ചേഴത്ത് ഷിന്റു വർക്കി വർഗ്ഗീസ് (27) കീമോതെറാപ്പി ചികിത്സയിലായിരിക്കുന്നു. തിരുവനന്തപുരം ആർ.സി.സി യിൽ 12 കീമോതെറാപ്പിയ്ക്ക് മുമ്പ് വിധേയനായിരുന്നു. അതിന് ശേഷം നടന്ന സ്കാനിംഗിന്റെ റിപ്പോർട്ട് അനുസരിച്ചു വളരെ വ്യത്യാസമുണ്ടെന്നും തുടർന്ന് കീമോ ചെയ്യേണ്ട ആവശ്യമില്ലെന്നും ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ഭവനത്തിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ 3 മാസങ്ങൾക്ക് ശേഷം നടന്ന സ്കാനിംഗിൽ രോഗം വർദ്ധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും 12 കീമോതെറാപ്പി കൂടി ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇപ്പോൾ 3 കീമോ കഴിഞ്ഞു. ഇനി 9 കീമോകൾ കൂടി ബാക്കിയുണ്ട്.
ശാരീരികമായി വളരെ പ്രയാസങ്ങൾ അനുഭവിക്കുന്ന സഹോദരന്റെ പരിപൂർണ്ണ വിടുതലിനായി ദൈവജനം പ്രാര്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. ചികിത്സയ്ക്കായുള്ള സാമ്പത്തികാവശ്യങ്ങളിൽ നിറവേറ്റുന്നതിനായി ദൈവജനത്തിന്റെ പിന്തുണയും അപേക്ഷിക്കുന്നു.
വിവരങ്ങൾക്ക്: വർഗീസ് (കുഞ്ഞുമോൻ): +91 99475 92781,+91 81130 20866
Advertisement
Advertisement