കേരളാ പ്രിന്റേഴ്സ് അസോസ്സിയേഷന്റെ (കെപിഎ) രണ്ട് പ്രിന്റ് അവാര്‍ഡുകള്‍ മാത്യു കിങ്ങിണിമറ്റത്തിന്

കേരളാ പ്രിന്റേഴ്സ് അസോസ്സിയേഷന്റെ (കെപിഎ) രണ്ട് പ്രിന്റ് അവാര്‍ഡുകള്‍  മാത്യു കിങ്ങിണിമറ്റത്തിന്

എറണാകുളം: കേരളാ പ്രിന്റേഴ്സ് അസോസ്സിയേഷന്‍ (എറണാകുളം ജില്ല) കെപിഎ പ്രിന്റ് അവാര്‍ഡ് 2023 സിംഗിള്‍ കളറിലും മള്‍ട്ടി കളറിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക്  മാത്യു കിങ്ങിണിമറ്റം അര്‍ഹനായി. അസ്സോസിയേഷന്റെ കീഴില്‍ ജില്ലയില്‍ 8 മേഖലകളില്‍ നിന്നായി ഉള്‍പ്പെടെ 365 സ്ഥാപനങ്ങള്‍ അംഗങ്ങളായുണ്ട്. 

ഐപിസി വാളകം സെന്റര്‍ കണ്‍വന്‍ഷനായി തയ്യാറാക്കിയ സിംഗിള്‍ കളര്‍ നോട്ടീസാണ് മാത്യു കിങ്ങിണിമറ്റത്തിന് പ്രിന്റ് അവാര്‍ഡില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനം മറ്റൊരു സ്വകാര്യ സ്ഥാപനത്തിനായി തയ്യാറാക്കിയ മള്‍ട്ടി കളര്‍ നോട്ടീസിനും. ആഗസ്റ്റ് 13ന് കോലഞ്ചരിയില്‍ വച്ച് നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം  അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ്  വൈ. വിജയന്‍, സംസ്ഥാന സെക്രട്ടറി  പി.എം. ഹസൈനാര്‍, ബിനു പോള്‍, അനില്‍ ഞാളുമഠം, എ.ആര്‍. മനോജ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

ഗുഡ്ന്യൂസ് വാരികയുടെ ചീഫ് റിപ്പോര്‍ട്ടറായും ഐ.എന്‍.എസ്. അംഗീകൃത ഏജന്‍സി സീനിയര്‍ വിഷ്വലൈസറായും പ്രവര്‍ത്തിക്കുമ്പോഴും സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം  മുന്‍ ഐപിസി കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറും ഐപിസി വാളകം സെന്റര്‍ പബ്ലിസിറ്റി കണ്‍വീനറും സെന്റര്‍ പിവൈപിഎ വൈസ് പ്രസിഡന്റുമായിരുന്നു.

നിലവില്‍ ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ ബോര്‍ഡ് പബ്ളിസിറ്റി കണ്‍വീനറും, ഐപിസി വാളകം സെന്റര്‍ കൗണ്‍സിലിലും സെന്റര്‍ സണ്ടേസ്‌കൂള്‍ കമ്മിറ്റിയിലും കെപിഎ പുത്തന്‍കുരിശ്-കോലഞ്ചേരി യൂണിറ്റിലും മെമ്പറുമായി പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സഭാസംഘടനാ വ്യത്യാസമില്ലാതെ 'മാത്ര' തയ്യാറാക്കിയ നിരവധി പോസ്റ്ററുകളും ഇതിനകം ശ്രദ്ധേയമാണ്.

Advertisement