ഗുഡ്ന്യൂസ് കൊല്ലം ജില്ല പ്രൊമോഷണല്‍ മീറ്റിംഗ് ഏപ്രില്‍ 2ന്

ഗുഡ്ന്യൂസ് കൊല്ലം ജില്ല പ്രൊമോഷണല്‍ മീറ്റിംഗ് ഏപ്രില്‍ 2ന്

കൊട്ടാരക്കര: ഗുഡ്ന്യൂസ് കൊല്ലം ജില്ലാ പ്രൊമോഷണല്‍ മീറ്റിംഗ് ഏപ്രില്‍ 2 വൈകിട്ട് 4 മുതല്‍ കൊട്ടാരക്കര പുലമണ്‍ കേരള തിയളോജിക്കല്‍ സെമിനാരിയില്‍ നടക്കും. ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് ഉത്ഘാടനം നിര്‍വഹിക്കും. ചീഫ് എഡിറ്റര്‍ സി.വി. മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. എഡിറ്റര്‍ ഇന്‍-ചാര്‍ജ് ടി.എം. മാത്യു മുഖ്യസന്ദേശം നല്‍കും. ചാരിറ്റി വിതരണ ഉത്ഘാടനം ബാലലോകം സീനിയര്‍ ഫോറം പ്രസിഡന്‍റ് പാസ്റ്റര്‍ ബിജു ബേബി നിര്‍വഹിക്കും.

ഗുഡ്ന്യൂസ് പത്രാധിപസമിതി അംഗങ്ങളായ ടോണി ഡി. ചെവ്വൂക്കാരന്‍, സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം, ആശിഷ് മാത്യു എന്നിവര്‍ പങ്കെടുക്കും. 

ബ്ലെസ്സണ്‍, സന്തോഷ് തങ്കച്ചന്‍ എന്നിവര്‍ ഗാനശുശ്രൂഷ നയിക്കും. വിവിധ സഭകളുടെ സെന്‍റര്‍/ സെക്ഷന്‍ ചുമതലകള്‍ വഹിക്കുന്ന പാസ്റ്റര്‍മാരായ എ.ഒ. തോമസ്കുട്ടി, ബിനു വി.എസ്, സജി ജോര്‍ജ്, ഐ. കുഞ്ഞപ്പി, ഡോ. ജോര്‍ജ് ടി. കുര്യന്‍ എന്നിവരും പാസ്റ്റര്‍ സേവ്യര്‍ ഐ, എഞ്ചിനീയര്‍ ജോണ്‍സന്‍ സി., പാസ്റ്റര്‍ തോമസ്കുട്ടി ഡാനിയേല്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.പി. തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജേക്കബ് ജോണ്‍, പാസ്റ്റര്‍ സാംകുട്ടി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Advertisement