ട്വിന്‍ സിറ്റിക്കു അനുഗ്രഹമായി ഗുഡ്ന്യൂസ് സംഗമം
തയ്യാറാക്കിയത്: പാസ്റ്റർ കെ.ജെ. ജോബ് വയനാട്

ട്വിന്‍ സിറ്റിക്കു അനുഗ്രഹമായി ഗുഡ്ന്യൂസ് സംഗമം
തയ്യാറാക്കിയത്
പാസ്റ്റർ കെ.ജെ. ജോബ് വയനാട്
ഹൈദരാബാദ്: ഇന്ത്യയിലെ ഒട്ടനവധി മിഷന്‍ സംഘടനകളുടെ ആസ്ഥാനമായ ട്വിന്‍ സിറ്റിയിലെ പ്രഥമ ഗുഡ്ന്യൂസ് സംഗമം വേറിട്ട അനുഭവമായി. വിവിധ സഭാനേതാക്കളും വിശ്വാസിസമൂഹവും ഒത്തുചേര്‍ന്നത് സന്തോഷ നിമിഷങ്ങളായി. ഐപിസി ഹൈദരബാദ് - സെക്കന്തരാബാദ് സെന്‍റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സി.എം. മാമ്മന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെറുപ്രായത്തില്‍ തങ്ങളുടെ ഉള്‍പ്രദേശത്തേക്ക് ഗുഡ്ന്യൂസ് എത്തുന്നത് ആകാംക്ഷയോടെ കാത്തിരുന്ന കാലങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുവെന്നും തങ്ങള്‍ താമസിച്ചിരുന്ന മലബാര്‍ ഒട്ടനവധി പേരുടെ കണ്ണീരൊപ്പാനും ആശ്വാസമേകാനും ഗുഡ്ന്യൂസിനു കഴിഞ്ഞെന്നും പെന്തെക്കോസ്തു സമൂഹത്തിന്‍റെ ആത്മീയ ഉന്നമനത്തിന് ഗുഡ്ന്യൂസ് നല്കിയ സംഭാവനകള്‍ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് ഫത്തേ നഗര്‍ റിവൈവല്‍ സെന്‍റര്‍ എ. ജി. ചര്‍ച്ചിലായിരുന്നു എപ്രില്‍ 25ന് ഗുഡ്ന്യൂസ് സംഗമം നടന്നത്. സഭാകമ്മിറ്റി യും എ.ജി.യുടെ മുതിര്‍ന്ന സഭാ നേതാക്കളിലൊരാളുമായ പാസ്റ്റര്‍ മാത്യു ജോര്‍ജും ചെയ്ത സേവനങ്ങള്‍ മറക്കാവതല്ല. ഗുഡ്ന്യൂസ് സംഗമ വേദിക്ക് വേണ്ടി എല്ലാ ഒരുക്കങ്ങളും ചെയ്തു. പാസ്റ്റര്‍ റെജി ചാക്കോയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ റിവൈവല്‍ സെന്‍റര്‍ എ.ജി. കൊയര്‍ ഗാനങ്ങള്‍ ആലപിച്ചു. ഒ. എം. ബുക്സിലെ ബ്രദര്‍ കെ.സി.ജോസഫ്, സീനിയര്‍ പാസ്റ്റര്‍ കെ.എ.തോമസ് എന്നിവര്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു.
ട്വിന്‍ സിറ്റിയിലെ മുതിര്‍ന്ന ദൈവദാസന്‍മാരായ ഡോ. പി.പി.ജോണ്‍സണ്‍, പ്രൊഫ.ഡോ.ജയിംസ് മാത്യു, പാസ്റ്റര്‍മാരായ വി.എ.എബ്രഹാം, പി.വി. ബിനോയ്, മാത്യൂ ജോര്‍ജ് എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. ഗുഡ്ന്യൂസുമായി 40 വര്‍ഷത്തിലധികമായി ബന്ധമുള്ള ഈ സഭാ നേതാക്കന്മാരുടെ വാക്കുകള്‍ ഗുഡ്ന്യൂസിന് പ്രചോദനമായി. മിഷന്‍ ലീഡറും പ്രഭാഷകനുമായ പ്രസാദ് ജോര്‍ജ് ദൈവവചന ശുശ്രൂക്ഷ നിര്‍വ്വഹിച്ചു. 'ഗുഡ്ന്യൂസ് തുടങ്ങിയ കാലത്തേക്കാള്‍ ഒത്തിരി മാറിയ ഈ കാലത്തെ വിവേചിച്ച് ഗുഡ്നൂസ് മുന്നേറണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. തന്‍റെ വലിയപ്പച്ചന്‍ ഗുഡ്ന്യൂസ് വരുത്തി വായിക്കുമായിരുന്നുവെന്ന് ഓര്‍ത്തെടുത്ത പ്രസാദ് ജോര്‍ജ് രസകരമായ മറ്റൊരനുഭവവും പങ്കുവെച്ചു. 2022 ഡിസംബറില്‍ കൊച്ചിയില്‍ നിന്ന് ഭാര്യ സൂസനും മക്കളുമായി ഗോവയിലേക്കുള്ള വിമാനയാത്രയില്‍ തന്‍റെ സീറ്റില്‍ ഇരിക്കാന്‍ നോക്കുമ്പോള്‍ ഒരു ടാബ്ലോയിഡ് പത്രം കിടക്കുന്നു. വെറുതെ ഒന്ന് തുറന്ന് നോക്കുമ്പോള്‍ അത്ഭുതമെന്ന് പറയട്ടെ രണ്ടാഴ്ച മുമ്പിറങ്ങിയ ഒരു ഗുഡ്ന്യൂസ് വീക്കിലിയായിരുന്നു. ആരാണന്ന് അറിയില്ലങ്കിലും തന്‍റെ മുന്‍ യാത്രികനും ഗുഡ്ന്യൂസിന്‍റെ ഒരു വായനക്കാരനായിരുന്നു എന്നത് കൗതുകത്തോടും സന്തോഷത്തോടും കൂടിയാണ് ആ യാത്രയുടെ തുടക്കത്തിലെ സുന്ദരമായ ഒരു ഓര്‍മ്മയായി.
ഹൈദരബാദ് ലേഖകന്‍ പാസ്റ്റര്‍ ലിവിംഗ്സ്റ്റണ്‍ വി.രാജു സ്വാഗതം ആശംസിച്ചു. ഗുഡ്ന്യൂസ് പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.ജെ. ജോബ് ഗുഡ്ന്യൂസിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പാസ്റ്റര്‍ ബോസ് എം.കുരുവിളയുടെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം പര്യവസാനിച്ചു. ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍ സി.വി. മാത്യുവിന്‍റെ പ്രത്യേക സമ്മാനമായി സഭാ നേതാക്കന്മാര്‍ക്ക് 'ഗുഡ്ന്യൂസ് ചരിത്രം' എന്ന ഗ്രന്ഥവും നല്‍കി അവരെ ആദരിച്ചു.
ഒത്തിരി മുന്നൊരുക്കങ്ങളില്ലാതെ വളരെ പെട്ടന്ന് സംഘടിപ്പിച്ച ഗുഡ്ന്യൂസിന്‍റെ ഈ ആത്മീയസമ്മേളനത്തില്‍ നിരവധി പേര്‍ പങ്കെടുത്തത് ഗുഡ്ന്യൂസിനോടുള്ള ട്വിന്‍ സിറ്റിയിലെ ജനങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഗുഡ്ന്യൂസിനുളള അംഗീകാരവുമായി കാണുന്നു.
പാസ്റ്റര്‍മാരായ മാത്യു ജോര്‍ജ്, പി.വി.ബിനോയ്, കെ.സി. ജോസഫ് - മിനി ജോസഫ്, ലേഖകന്‍ ലിവിംഗ്സ്റ്റണ്‍ വി. രാജു എന്നിവര്‍ ക്ക് അകമഴിഞ്ഞ നന്ദി. ഗുഡ്ന്യൂസ് പ്രൊമോഷണല്‍ വിംഗിന്‍റെ ആഭിമുഖ്യത്തില്‍ ഓരോ സ്ഥലങ്ങളിലും നടന്നുവരുന്ന പ്രമോഷണല്‍ മീറ്റിംഗിന്‍റെ ഭാഗമായാണ് ട്വിന്‍സിറ്റിയിലെ ഈ അത്മീയ സംഗമവും നടന്നത്
Advertisement