ജെ.ബി കോശി കമ്മീഷൻ നിർദേശങ്ങൾ ഉറപ്പായും നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട: ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ജെ.ബി കോശി കമ്മീഷൻ നിർദേശങ്ങൾ ഉറപ്പായും നടപ്പാക്കുമെ ന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വലിയ റിപ്പോർട്ട് ആയതിനാൽ നല്ല പഠനം അവശ്യമാണെന്നും റിപ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നടന്ന എന്റെ കേരളം ജില്ലാതല പരിപാടിയിൽ ഐപിസി മുൻ കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
Advertisement