സുവിശേഷവേലയിൽ അരനൂറ്റാണ്ടിൻ്റെ പ്രഭ; പാസ്റ്റർ പോൾ ഗോപാലകൃഷ്ണനു ആദരവ്

സുവിശേഷവേലയിൽ അരനൂറ്റാണ്ടിൻ്റെ പ്രഭ;  പാസ്റ്റർ പോൾ ഗോപാലകൃഷ്ണനു ആദരവ്

കുമ്പനാട്: സുവിശേഷ വേലയിൽ അരനൂറ്റാണ്ടിൻ്റെ പ്രഭവിതറിയ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനു പെന്തെക്കോസ്തു സമൂഹത്തിൻ്റെ ആദരവ്.

പ്രഭാഷകൻ, എഴുത്തുകാരൻ, വേദാദ്ധ്യാപകൻ, സഭാ ശുശ്രൂഷകൻ, സെൻ്റർ മിനിസ്റ്റർ എന്നീ നിലകളിൽ ശുശ്രൂഷയുടെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട് സുവർണ്ണ ജൂബിലി നിറവിലായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനു  ശാരോൻ ഫെലോഷിപ്പ് ചർച്ച് കുമ്പനാട് സെന്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുമോദനവും സുവർണ്ണ ജൂബിലി സ്തോത്ര ശുശ്രൂഷയും നല്കി ആദരിക്കും.

ഒക്ടോബർ 13 ഞായറാഴ്ച കിഴക്കൻ ഓതറ ശാരോൻ ചർച്ചിൽ വൈകുന്നേരം 4 ന് ചേരുന്ന സമ്മേളനത്തിൽ വിവിധ പെന്തെക്കോസ്തു സഭാനേതാക്കൾ, എഴുത്തുകാർ , മാധ്യമ പ്രവർത്തകർ , പ്രസംഗകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുക്കും.

ഇടുക്കി കൊച്ചറ ഗ്രാമത്തിൽ നിന്ന് 1974 ൽ ആദ്യം സ്വന്തം അമ്മയോടു സുശേഷത്തിന് സാക്ഷ്യംവഹിച്ചു തുടങ്ങി,  ഭൂമിയുടെ അറ്റത്തോളംവും എൻ്റെ സാക്ഷികൾ ആകും എന്ന ദൈവവചന നിവർത്തിയായി ഭൂമിയുടെ ഒരറ്റം ആയ സ്റ്റെർലിംഗ് പോയിൻ്റ്ൽ നിന്നു കൊണ്ട് സുവിശേത്തിന് സാക്ഷ്യം വഹിപ്പാൻ കഴിഞ്ഞു. ലോകത്തിലെ അനേക രാജ്യങ്ങളിൽ അനേകം പ്രാവശ്യം സുവിശേഷത്തിൻ്റെ ദൂതുമായായി സഞ്ചരിച്ച് സുവിശേഷ പ്രഭാഷണം നടത്തിയിട്ടുണ്ട്.