ഐപിസി പത്തനംതിട്ട സെൻ്റർ വുമൻസ് ഫെലോഷിപ്പ് : എകദിന പ്രാർഥന നടന്നു

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെൻ്റർ വുമൻസ് ഫെലോഷിപ്പിൻ്റെ ഉപവാസപ്രാർത്ഥന വാര്യാപുരം സീയോൻ സഭയിൽ നടന്നു. സെൻ്റർ സെക്രട്ടറി പാസ്റ്റർ മോൻസി സാം അദ്ധ്യക്ഷത വഹിച്ചു. കേരളാ സ്റ്റേറ്റ് വുമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡൻ്റ് സി. ഗീതമ്മ സ്റ്റീഫൻ മുഖ്യസന്ദേശം നൽകി. കമ്മറ്റിയംഗങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.സെൻ്റർ വുമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡൻ്റ് സൂസൻ വിൽസൻ സ്വാഗതവും ജോ. സെക്രട്ടറി ഷൈനി ജിജി നന്ദിയും പറഞ്ഞു.