വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നല്കി കൊണ്ട് പിവൈസിഡിക്ക് പുതിയ നേതൃത്വം

0
2156
സിൽവിയ സജു(മീഡിയ കോർഡിനേറ്റർ)
ടെക്സസ്: വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നല്കി പെന്തെക്കോസ്ത് യൂത്ത് കോൺഫറൻസ് ഡാലസിനു പുതിയ നേതൃത്വം.
ഡാലസിലെ 39 സഭകളുടെ കൂട്ടായ്മയായ പി വൈ സി ഡി യുടെ   37ാംമത് ഭരണസമിതിയാണിത്.  ആത്മീയവും ഭൗതീകവുമായ
ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിട്ടുള്ള അമേരിക്കയിലെ
മുൻനിര
യുവജന സംഘടനകളിലൊന്നാണ് പി വൈ സി ഡി.
യുഎസ് പെന്തെക്കോസ്തൽ ചർച്ചിന്റെ പാസ്റ്റർ റോയ് മാത്യവാണ് പ്രസിഡന്റ്, കൊ ഓർഡിനേറ്റർ – ടൈറ്റസ് തോമസ്, ട്രഷറർ – ബ്ലസൻ അലക്സാണ്ടർ, അസോസിയേറ്റ് കൊഓർഡിനേറ്റർ – ഫ്ലോസി ജോൺസൺ, മീഡിയ കൊ ഓർഡിനേറ്റർ – സിൽവിയ സജു, മ്യൂസിക് കൊഓർഡിനേറ്റർ – സാം തോമസ്, സ്പോർട്സ് കൊ ഓർഡിനേറ്റർ – ജെറി ചിറമേൽ, ഓഡഡിറ്റർ – അനീഷ് മാത്യു, ബോർഡ് അംഗങ്ങൾ – അലിസൺ ജോർജ്, ജെസി തോമസ്, പാസ്റ്റർ ജോൺ ഏബ്രഹാം, പാസ്റ്റർ സാലു ദാനിയേൽ, തോമസ് മാമൻ, റോണി വർഗീസ്. 
2018 വർഷത്തെ പ്രസിഡന്റ് പാസ്റ്റർ തോമസ് മുല്ലയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആഷിഷ് അലക്സാണ്ടർ ഓഡിറ്റ് ചെയ്ത വരവു ചെലവു കണക്ക് ട്രഷറർ ടൈറ്റസ് തോമസ് അവതരിപ്പിച്ചു. കൊ ഓർഡിനേറ്റർ അലൻ മാത്യു 2018ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇവ രണ്ടും പൊതു യോഗം പാസാക്കിയതിനെ തുടർന്നാണ് പുതിയ വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിക്കൊണ്ടാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളതെന്നും ഭരണസമിതി ചുമതലയേറ്റ് പ്ര‍വർത്തനം ആരംഭിച്ചതായും മീഡിയ കോ ഓർഡിനേറ്റർ സിൽവിയ സജു അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here