സംസ്ഥാന പി.വൈ.പി.എ കേരള സുവിശേഷ യാത്രയ്ക്ക് അനുഗ്രഹീത സമാപനം

0
481

തിരുവല്ല: സ്റ്റേറ്റ് പി.വൈ.പി.എ യുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കവലകളിൽ പരസ്യ യോഗവും മിനി കൺവൻഷനുകളും നടത്തിയ  കേരള സുവിശേഷ യാത്രയ്ക്ക് അനുഗ്രഹീത സമാപനം.

സമാപന സമ്മേളനത്തിൽ പത്തനംതിട്ട മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബെൻസൺ തോമസിന്റെ അധ്യക്ഷനായിരുന്നു.  ഐ.പി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി എബ്രഹാം  സമ്മേളനം ഉത്‌ഘാടനം ചെയ്തു.

പ്രോഗ്രാം കോർഡിനേറ്റർ  ബിബിൻ കല്ലുങ്കൽ സ്വാഗതം പറഞ്ഞു. ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ, മുൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നിവർ സുവിശേഷ പ്രഭാഷണം നടത്തി.

വിക്ടർ മലയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൗൺസിൽ മെമ്പറും സൺ‌ഡേ സ്കൂൾ ട്രഷററുമായ  അജി കല്ലുങ്കൽ, പി.വൈ.പി.എ ജനറൽ കോർഡിനേറ്റർ  ജസ്റ്റിൻ രാജ്,  റോയ് സിയോൺ, സംസ്ഥാന കൌൺസിൽ അംഗം പാസ്റ്റർ ബാബു തലവടി എന്നിവർ ആശംസകൾ അറിയിച്ചു. 

 യേശുദാസ് ജോർജിന്റെ നേതൃത്വത്തിൽ ഹോളി ഹാർപ്സ് ഗാനശുശ്രുക്ഷ നിർവഹിച്ചു.

സംസ്ഥാന ഭാരവാഹികളായ സുവി. അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സുവി ഷിബിൻ ശാമുവേൽ,  സന്തോഷ് എം. പീറ്റർ,  വെസ്‌ലി  പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകി. 

LEAVE A REPLY

Please enter your comment!
Please enter your name here