പുതുചരിത്രം എഴുതി പി.വൈ.പി.എയ്ക്ക് നവ നേതൃത്വം 

പുതുചരിത്രം എഴുതി പി.വൈ.പി.എയ്ക്ക് നവ നേതൃത്വം 

പ്രസിഡന്റ് ഷിബിൻ ജി. സാമുവേൽ, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ 

കുമ്പനാട് : പെന്തെക്കോസ്ത് യുവജന സംഘടനാ (PYPA) കേരളാ സ്റ്റേറ്റിന്റെ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും ഏപ്രിൽ 3ന് കുമ്പനാട് ഹെബ്രോൻപുരത്ത് നടന്നു. പ്രസിഡന്റായി ഇവാ. ഷിബിൻ ജി. സാമുവേൽ (കൊട്ടാരക്കര), വൈസ് പ്രസിഡന്റുമാരായി ഇവാ. മോൻസി പി. മാമൻ (തിരുവനന്തപുരം), ബ്ലെസ്സൺ ബാബു (മണക്കാല), സെക്രട്ടറിയായി ജസ്റ്റിൻ നെടുവേലിൽ (കുമ്പനാട്), ജോയിന്റ് സെക്രട്ടറിമാരായി സന്ദീപ് വിളമ്പുകണ്ടം (മലബാർ- വയനാട്), ലിജോ സാമുവേൽ (അടൂർ), ട്രഷററായി ഷിബിൻ ഗിലെയാദ് (പുനലൂർ), പബ്ലിസിറ്റി കൺവീനറായി ബിബിൻ കല്ലുങ്കൽ (തിരുവല്ല) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ  ബോഡിക്ക് ഇലക്ഷൻ കമ്മിഷണർ ജെയിംസ് ജോർജ് വേങ്ങൂർ, ഇലക്ഷൻ ഓഫീസർമാരായ പാസ്റ്റർ ജെയിംസ് എബ്രഹാം മാവേലിക്കര, ഫിന്നി പി. മാത്യു എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് വൈസ്പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു. സഭാ അന്തർദേശീയ പ്രസിഡന്റ് ഡോ. റ്റി വത്സൻ എബ്രഹാം അനുഗ്രഹ സന്ദേശവും പ്രാർത്ഥനയും നിർവഹിച്ചു.  സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ജോർജ് തോമസ്, ജോസ് കെ. എബ്രഹാം, വിൽ‌സൺ സാമുവേൽ, സജി മത്തായി കാതേട്ട്, സുധി കല്ലുങ്കൽ, അജി കല്ലുങ്കൽ, വെസ്‌ലി എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

പതിറ്റാണ്ടുകൾക്ക് ശേഷം വോട്ടിംഗ് കൂടാതെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്തിലൂടെ ഒരു പുതു ചരിത്രം സൃഷ്ടിച്ചതെന്നും, മാതൃകാപരമായ രീതിയാണെന്നും അഭിപ്രായമുയർന്നു. കേരളത്തിൽ 14 മേഖലകളും,151സെന്ററുകളും, 2500 ൽ അധികം ലോക്കൽ യൂണിറ്റുകളും പി.വൈ.പി.എയ്ക്കുണ്ട്. 

പ്രസിഡണ്ട് ഷിബിൻ ജി. സാമുവേൽ സ്റ്റേറ്റ് പി.വൈ.പി.എ മുൻ സെക്രട്ടറിയാണ്. ഡെറാഡൂൺ ന്യൂ തിയളോജിക്കൽ കോളേജിൽ നിന്നും വേദ ശാസ്ത്രത്തിൽ ബിരുദവും ബാംഗ്ലൂർ എസ്.എ.ബി.സി യിൽ നിന്നും M Div വും കരസ്ഥമാക്കിയിട്ടുണ്ട്.

വൈസ് പ്രസിഡന്റ് മോൻസി മാമ്മൻ ഓൺലൈൻ ഗുഡ്‌ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററും തിരുവനന്തപുരം മേഖല പിവൈപിഎ ജോയിന്റ് സെക്രട്ടറിയും, ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പായിപ്പാട് ഫാക്കൽറ്റി മെമ്പർ ആണ്. പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് വേദശാസ്ത്ര പഠനത്തിൽ മാസ്റ്റർ ഓഫ് തിയോളജി പൂർത്തിയാക്കി. വൈസ് പ്രസിഡന്റ് ബ്ലെസ്സൺ ബാബു കൊട്ടാരക്കര മേഖല പിവൈപിഎ വൈസ് പ്രസിഡന്റാണ്. ബിരുദാനന്തര ബിരുദധാരിയാണ്

സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ കുമ്പനാട് സെന്റർ പി.വൈ.പി.എ പ്രസിഡന്റും വൈ.എം.സി.എ മാരാമൺ സെക്രട്ടറിയുമാണ്. പിവൈപിഎ സംസ്ഥാന മുൻ ട്രഷറർ കൂടിയാണ് ഇദ്ദേഹം. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം മികച്ച സംഘടകനാണ്.

ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം ഗുഡ്‌ന്യൂസ് വാരിക റെസിഡന്റ് എഡിറ്ററും പി.വൈ.പി.എ വയനാട് മേഖല സെക്രട്ടറിയും ഐപിസി കേരള സ്റ്റേറ്റ് വെൽഫെയർ ബോർഡ് മീഡിയ കൺവീനറുമാണ്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീറിങ്ങിൽ ബിടെക് നേടിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി ലിജോ സാമുവേൽ, അടൂർ വെസ്റ്റ് സെന്റർ പിവൈപി എ സെക്രട്ടറിയാണ്.  L&T യിൽ സീനിയർ സോഫ്റ്റ്‌വെയർ മാനേജർ ആയി ജോലി ചെയ്ത് വരുന്നു. ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ്.

ട്രഷറർ ഷിബിൻ ഗിലെയാദ് (പുനലൂർ) കൊട്ടാരക്കര മേഖല പി.വൈ.പി.എ സെക്രട്ടറിയാണ്. പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ തിരുവല്ല സെന്റർ പി.വൈ.പി.എ പ്രസിഡന്റാണ്.

Advertisement