പിവൈപിഎ സമർപ്പണ ശുശ്രൂഷയും പവർ കോൺഫറൻസും ജൂൺ 16 ന്

പിവൈപിഎ സമർപ്പണ ശുശ്രൂഷയും പവർ കോൺഫറൻസും ജൂൺ 16 ന്

എറണാകുളം: ഐപിസി എറണാകുളം സെൻറർ പി വൈ പി എ പ്രവർത്തനങ്ങളുടെ സമർപ്പണ ശുശ്രൂഷയും പവർ കോൺഫറൻസും ജൂൺ 16 ഞായർ വൈകുന്നേരം 4 30ന് എറണാകുളം ഐപിസി ഹെബ്രോൺ സഭയിൽ നടക്കും. സെൻറർ ശുശ്രൂക്ഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ സിജി ചാക്കോ കോട്ടയം ശുശ്രൂഷിക്കും. ഡാനി സ്റ്റാൻലിആരാധനയ്ക്ക് നേതൃത്വം നൽകും.  പ്രസിഡന്റ് ഇവാ. ഡോ.മെൽട്ടൻ സേവ്യറിൻ്റെനേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.