പി.വൈ.പി.എ കൽപ്പറ്റ സെന്റർ ഒരുക്കുന്ന മിനി കൺവൻഷനും ക്യാമ്പും മാർച്ച് 31 മുതൽ

പി.വൈ.പി.എ കൽപ്പറ്റ സെന്റർ ഒരുക്കുന്ന മിനി കൺവൻഷനും ക്യാമ്പും മാർച്ച് 31 മുതൽ

കൽപ്പറ്റ: പി.വൈ.പി.എ കൽപ്പറ്റ സെന്റർ ഒരുക്കുന്ന മിനി കൺവൻഷനും ക്യാമ്പും മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ വിളമ്പുകണ്ടം ഐപിസി താബോർ ഹാളിൽ നടക്കും. മാർച്ച് 31 വൈകിട്ട് വിളമ്പുകണ്ടം ടൗണിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ കെ.കെ മാത്യു പ്രസംഗിക്കും. ക്യാമ്പ് സെക്ഷനുകളിൽ ഡെന്നി ജോൺ, പാലക്കാട് ക്ലാസുകൾ നയിക്കും. സംഗീതം ശുശ്രൂഷ ക്ലമന്റ് ഫ്രാൻസിസ്, പാസ്റ്റർ സന്തോഷ് ചാലക്കുടി, നോയൽ  ടി ജോസഫ് നിലമ്പൂർ, ഷില്ലി സജി എന്നിവർ നയിക്കും. രജിസ്‌ട്രേഷൻ മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ ആരംഭിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്  കുറുമ്പാലക്കോട്ടമല സൺ റൈസ് വ്യൂ പോയിന്റ് സന്ദർശനവും ഒരുക്കിയിട്ടുണ്ട്. പ്രസിഡണ്ട് ബിനോയ് കുര്യൻ, സെക്രെട്ടറി റോബിൻ പി. സന്തോഷ്, പബ്ലിസിറ്റി കൺവീനർ പ്രയ്‌സ് തോമസ് എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 8921053396, 9961940485 

Advertisement