പിവൈപിഎ കർണാടക സ്റ്റേറ്റ് കന്നട ക്യാമ്പ് ശിവമോഗയിൽ തുടക്കമായി

പിവൈപിഎ കർണാടക സ്റ്റേറ്റ് കന്നട ക്യാമ്പ് ശിവമോഗയിൽ തുടക്കമായി

ശിവമോഗ:  ഐപിസി കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ പിവൈപിഎ കർണാടക സ്റ്റേറ്റ് കന്നട ക്യാമ്പ് ശിവമോഗ സന്നിധി സെൻ്ററിൽ തുടക്കമായി.

പിവൈപിഎ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് ജോബി ജോസഫ് ഉദ്ഘാടനം ചെയ്തു. 

കർത്താവിൻ്റെ രണ്ടാം വരവിനെ വിളിച്ചറിയിക്കുന്ന " രാജാവായി വരുന്ന ക്രിസ്തു " എന്ന വിഷയത്തെ ആസ്പധമാക്കി പാസ്റ്റർ സന്തോഷ് ചാക്കോ (മൈസൂരു) ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു .

സമാപന ദിനമായ ഏപ്രിൽ 19 നാളെ കർണാടക സ്റ്റേറ്റ് മിഷൻ ഡയറക്ടർ പാസ്റ്റർ കെ.വി. ജോസ് മുഖ്യസന്ദേശം നൽകും. 

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം യുവതി യുവാക്കൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. 

പിവൈപിഎ എക്സിക്യൂട്ടിവ് അംഗങ്ങളായ ജെറിൻ എബ്രാഹാം (വൈസ് പ്രസിഡൻ്റ്), ജിൻസൺ ഡി. തോമസ് (സെക്രട്ടറി),  സിസ്റ്റർ സൗമ്യ ജോസഫ്,  ജസ്റ്റിൻ കെ. മാത്യു (ജോയിൻ്റ്റ് സെക്രട്ടറി) , റെയ്നു സാം (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.