പിവൈപിഎ കർണാടക സ്റ്റേറ്റിനു പുതിയ ഭരണസമിതി
ജോബി ജോസഫ് (പ്രസിഡൻ്റ്), ജിൻസൺ ഡി. തോമസ് (സെക്രട്ടറി)
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ പിവൈപിഎ സംസ്ഥാന പ്രസിഡൻ്റായി ജോബി ജോസഫ് വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജെറിൻ എബ്രാഹാം(വൈസ് പ്രസിഡൻ്റ്), ജിൻസൺ ഡി.തോമസ് (സെക്രട്ടറി),
സൗമ്യ ജോസഫ്, ജസ്റ്റിൻ കെ.മാത്യു (ജോയിൻ്റ്റ് സെക്രട്ടറിമാർ) ,
റെയ്നു സാം (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
5 വനിതാ പ്രതിനിധികൾ ഉൾപ്പെടെ 17 അംഗങ്ങളെയും തെരഞ്ഞെടുത്തു. കർണാടക പിവൈപിഎ ചരിത്രത്തിൽ ആദ്യമായാണ് സഹോദരിമാർ നേതൃനിരയിൽ വരുന്നത്.
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോബി ജോസഫ് കർണാടക സ്റ്റേറ്റ് ഐപിസി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫിൻ്റെ ഇളയ മകനാണ്. ഫ്ലൈറ്റ് പൈലറ്റായി ജോലി ചെയ്യുന്നു.
ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.എസ്. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോസ് മാത്യു, സെക്രട്ടറി പാസ്റ്റർ ഡോ.വർഗ്ഗീസ്സ് ഫിലിപ്പ് , ജോയിൻ്റ് സെക്രട്ടറി ജോയി പാപ്പച്ചൻ, ട്രഷറാർ പി.ഒ. സാമുവേൽ എന്നിവർ പങ്കെടുത്തു.
പാസ്റ്റർ ഡോ.വർഗ്ഗീസ്സ് ഫിലിപ്പ് വചന ശുശ്രൂഷയും
പാസ്റ്റർ ജോസ് മാത്യു അനുഗ്രഹ പ്രാർഥനയും നടത്തി.
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു