പി.വൈ.പി.എ സ്റ്റേറ്റ് താലന്ത് പരിശോധന 'മികവ്2K24' ഡിസം. 14ന് കുമ്പനാട്
കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് താലന്ത് പരിശോധന 'മികവ് 2K24' ഡിസം. 14ന് കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി വർക്കി എബ്രഹാം കാച്ചണത്ത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ അദ്ധ്യക്ഷത വഹിക്കും. 14 മേഖലകളിൽ നിന്നായി നൂറ്കണക്കിന് മത്സരാർഥികളുടെ കഴിവുകൾ മറ്റുതാരയ്ക്കപ്പെടും.
സംസ്ഥാന താലന്ത് കൺവീനറായി ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് താലന്ത് കൺവീനറായി പാസ്റ്റർ ഫിലിപ്സൺ മാത്യു എന്നിവർ പ്രവൃത്തിക്കും.
സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകുന്ന സംസ്ഥാന സമിതി താലന്ത് പരിശോധന നിയന്ത്രിക്കും.
Advertisement