പി വൈ പി എ  കോട്ടയം നോർത്ത് സെന്റർ യുവജന ക്യാമ്പ്  ഓഗ. 28 മുതൽ

പി വൈ പി എ  കോട്ടയം നോർത്ത് സെന്റർ യുവജന ക്യാമ്പ്  ഓഗ. 28 മുതൽ

കോട്ടയം: കോട്ടയം നോർത്ത് സെന്റർ പി വൈ പി എ  ഒരുക്കുന്ന 46-ാമത്  യുവജന ക്യാമ്പ് ഓഗസ്റ്റ് മാസം  28,29 തീയതികളിൽ ഐപിസി സിയോൺ ടാബർ നാക്കിൽ  കോട്ടയം ചർച്ചിൽ നടക്കും. സെന്റർ മിനിസ്റ്റർ പാ. ഫിലിപ്പ് കുര്യാക്കോസ്  ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

" യേശുക്രിസ്തുവുമായി ബന്ധിക്കപ്പെടുക" എന്നതാണ് ചിന്താവിഷയം. ഇവ. സാജു ജോൺ മാത്യു (ടാൻസാനിയ, ആഫ്രിക്ക) ചിന്താവിഷയം അവതരിപ്പിക്കുകയും, മിഷൻ ചലഞ്ച് ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. കൂടാതെ ടിനു യോഹന്നാൻ (മുൻ ഇന്ത്യൻ ക്രിക്കറ്റർ ), ഇവാ. ചെയ്സ് ജോസഫ്, ഡോ. ജോൺ ജേക്കബ്, പാസ്റ്റർ ജയ്മോൻ തിരുവല്ല,  ഷിജു മോൻ തങ്കപ്പൻ, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കും.  ഡാനിയൽ ദാസ്, സിസ്റ്റർ കരിഷ്മ ജോസഫ് (പവർ വിഷൻ),  ബിനോയ് ജോയ്,  എബൻ ആർപ്പുക്കര എന്നിവർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. കിഡ്സ് സെക്ഷനിൽ സാജു പാമ്പാടി ക്ലാസ് നയിക്കും.

സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ്, സെക്രട്ടറി ഡോ. ഫെയ്ത്ത്, ട്രഷറർ ഫിന്നി മാത്യു, ക്യാമ്പ് ജനറൽ കൺവീനർ പാസ്റ്റർ കെ ജെ എം തരകൻ  എന്നിവർ അടങ്ങുന്ന  സമിതി  ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിവരുന്നു.

Advertisement