നിരവധി പ്രവർത്തന പദ്ധതികളുമായി കുണ്ടറ സെന്റർ പി.വൈ.പി.എ 

നിരവധി പ്രവർത്തന പദ്ധതികളുമായി കുണ്ടറ സെന്റർ പി.വൈ.പി.എ 

കലയപുരം: നിരവധി പ്രവർത്തന പദ്ധതികളുമായി പിവൈപിഎ കുണ്ടറ സെന്റർ പുതിയ ഭരണസമിതി ചുമതലയേറ്റു. ഒക്ടോബർ മാസം 13നു കലയപുരം TIM ക്രിസ്ത്യൻ കോളജിൽ നടന്ന സമ്മേളനത്തിൽ പിവൈപിഎ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ടി. അധ്യക്ഷത വഹിച്ചു. പാസ്റ്റർ പൊന്നച്ചൻ എബ്രഹാം അനുഗ്രഹ പ്രാർത്ഥന നടത്തി. പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാ. ഷിബിൻ ജി ശാമുവേൽ പ്രസംഗിച്ചു. 

ഹൃദയപൂർവ്വം സ്കോളർഷിപ്പ് പദ്ധതി  (വിദ്യാർത്ഥികളായ 5 പേർക്ക് 10 മാസത്തേക്ക് പ്രതിമാസം സഹായം നൽകുന്ന പദ്ധതി) പിവൈപിഎ ഇവാ. മോൻസി പി. മാമ്മൻ നിർവ്വഹിച്ചു. സെന്റർ പി.വൈ.പി.എ യുടെ ഔദ്യോഗിക വെബ്സൈറ്റ് (https://pypakundaracentre.com) പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ സാമൂവൽ ലോഞ്ച് ചെയ്തു.

പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സെന്റർ പി വൈ പി എ മുഖപത്രമായ യുവധ്വനി പ്രകാശനം ചെയ്തു. സെന്ററിൽ കഴിഞ്ഞ 10 വർഷം ട്രഷറർ, പബ്ലിസിറ്റി കൺവീനർ, കമ്മറ്റി അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രത്യാശ് ജോർജ്കുട്ടിക്ക് സെന്റർ പി.വൈ.പി.എ യുടെ സ്നേഹാദരവ് കൊട്ടാരക്കര മേഖലാ പിവൈപിഎ ജോയിൻ്റ് സെക്രട്ടറി ബിബിൻ സാം വെട്ടിക്കൽ നൽകി. അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രവർത്തന പ്രാർത്ഥനാ കാർഡ് സംസ്ഥാന പി വൈ പി എ ട്രഷറർ ഷിബിൻ ഗിലയാദ് പ്രകാശനം ചെയ്തു.

പുതിയ ഭരണസമിതി സംസ്ഥാന എക്സിക്യൂട്ടീവിനോടൊപ്പം

ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ്‌ സെക്രട്ടറി റോബിൻ ആർ.ആർ, കൊട്ടാരക്കര മേഖലാ പിവൈപിഎ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, സെന്റർ ട്രഷറർ ഇവാ. ജോൺസൺ പി.കെ, സൺ‌ഡേസ്കൂൾസ് അസോസിയേഷൻ ട്രഷറർ ഇവാ. സാബു ജോർജ്, വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്റ്‌ സിസ്റ്റർ ജോളി ഷിജു, TIM ക്രിസ്ത്യൻ കോളജ് പ്രതിനിധി ഇവാ. സിലു എന്നിവർ ആശംസകൾ അറിയിച്ചു. ഗിലയാദ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പ്രസിഡൻ്റ് എബിൻ പൊന്നച്ചൻ, വൈസ് പ്രസിഡൻ്റ് മോൻസി തങ്കച്ചൻ, സെക്രട്ടറി മാത്യു ജോൺ, ജോയിൻ്റ് സെക്രട്ടറി രാഗി സജു, ട്രഷറർ അജി ബി, പബ്ലിസിറ്റി കൺവീനർ ബിത്ഥ്യ ഹെയിൽ ഡിസിൽവ, കമ്മറ്റി അംഗങ്ങൾ അഖിൽ മോഹൻ, അമിത ജയേഷ്, ബിൻസി ജോൺ എന്നിവരാണ് പുതിയ സമിതി 

Advertisement