ഐപിസി കുവൈറ്റ് റീജിയൺ പിവൈപിഎ - സൺഡേസ്കൂൾ ജോയിൻ്റ് കൗൺസിൽ ഭാരവാഹികൾ

ഐപിസി കുവൈറ്റ് റീജിയൺ പിവൈപിഎ - സൺഡേസ്കൂൾ ജോയിൻ്റ് കൗൺസിൽ ഭാരവാഹികൾ
വിനു വർഗ്ഗീസ്, ആൻ്റണി പെരേര, ജനേഷ് ബാബു എന്നിവർ

വിനു വർഗ്ഗീസ് പ്രസിഡൻ്റ്, ആൻ്റണി പെരേര സെക്രട്ടറി

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയണിലെ പിവൈപിഎ - സൺഡേസ്കൂൾ ജോയിൻ്റ് കൗൺസിലിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 15ന് നടന്ന ജനറൽ ബോഡിയിൽ പാസ്റ്റർ എബ്രഹാം തോമസ് രക്ഷാധികാരിയായും വിനു വർഗ്ഗീസ് (ഐപിസി അഹ്മദി) പ്രസിഡൻ്റായും ആൻ്റണി പെരേര (ഐപിസി പിസികെ) സെക്രട്ടറിയായും ജനേഷ് ബാബു (ഐപിസി ഫഹഹീൽ) ട്രഷറാർ ആയും തിരഞെരുക്കപ്പെട്ടു.

മറ്റ് ഭാരവാഹികളായി വൈസ് പ്രസിഡൻ്റ്- ബോബി എബ്രഹാം (ഐപിസി ഫുൾ ഗോസ്പൽ), ജോയിൻ്റ് സെക്രട്ടറി - ബിനോജ് ബാബു (ഐപിസി പെനിയേൽ), ജോയിൻ്റ് ട്രഷറർ - ലിജോ തങ്കച്ചൻ (ഐപിസി മഹബുള്ള), പബ്ലിസിറ്റി കൺവീനർ - റെനോ സെബാസ്റ്റ്യൻ (ഐപിസി പെനിയേൽ), പ്രോഗ്രാം കൺവീനർ - വിപിൻ ഫിലിപ്പ് (ഐപിസി ഫുൾ ഗോസ്പൽ) എന്നിവരെ തിരഞ്ഞെടുത്തു. തെലുഗു സഭയുൾപടെ 9 ഐപിസി സഭകൾ ചേരുന്നതാണ് ഐപിസി കുവൈറ്റ് റീജിയൺ.

Advertisement