ദുരിത മേഖലയിൽ ആശ്വാസവുമായി മലപ്പുറം മേഖല പി വൈ പി എ

0
430

 

മലപ്പുറം :പ്രളയത്തിലും ഉരുൾ പൊട്ടലിലും തകർന്ന നിലമ്പൂരിലെ ഭവനങ്ങളിൽ ആശ്വാസവുമായി മലപ്പുറം മേഖല പി വൈ പി എ പ്രവർത്തകർ എത്തി. മൈലാടിയിലെ ദുരിത ബാധിത ഭവനങ്ങൾ സന്ദർശിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു, കേരള സംസ്ഥാന പി വൈ പി എയാണ് മേഖല പി വൈ പി എയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകിയത് . 

മലപ്പുറം മേഖല പി വൈ പി എ പ്രസിഡന്റ് ബിനു സി രാജു, സെക്രട്ടറി പാസ്റ്റർ : സ്റ്റീഫൻ മാത്യു, ജോയിന്റ് സെക്രട്ടറി സുജാസ് റോയ്‌ ചീരൻ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ : ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here