'ബൈബിളിനെ കൂടാതെ ശരിയായ വിദ്യാഭ്യാസം സാദ്ധ്യമല്ല'

'ബൈബിളിനെ കൂടാതെ ശരിയായ വിദ്യാഭ്യാസം സാദ്ധ്യമല്ല'

ലക്ഷങ്ങളുടെ ക്യാഷ് പ്രൈസുമായി 'അറിവ് 2024'

പി.വൈ.പി.എ - ഗുഡ്‌ന്യൂസ് വീക്കിലി  ഇന്റർ ക്രിസ്ത്യൻ ചർച്ച് മെഗാ ബൈബിൾ ക്വിസ് ഓഗ. 20ന്

കുമ്പനാട്: പി.വൈ.പി.എ കേരള സ്‌റ്റേറ്റും ഗുഡ്‌ന്യൂസും സംയുക്തമായി കേരളത്തിലെ ക്രൈസ്‌തവ സഭാ വിഭാഗങ്ങളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്  'അറിവ് 2024' എന്ന പേരിൽ ഇന്റർ ക്രിസ്ത്യൻ ചർച്ച് മെഗാ ബൈബിൾ ക്വിസ് ഓഗസ്‌റ്റ് 20 ചൊവ്വ കുമ്പനാട് ഹെബ്രോൻപുരത്ത് സംഘടിപ്പിക്കും. 

രജിസ്റ്റർ ചെയ്യുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക : https://forms.gle/pTP4HzQQUZkaJuzGA

പെന്തെക്കോസ്‌ത് സഭ വിഭാഗങ്ങൾക്ക് പുറമെ ഇതര ക്രിസ്‌തീയ സഭകളിൽ നിന്നുമുള്ള പങ്കാളിത്തം മെഗാ ബൈബിൾ ക്വിസിനെ കൂടുതൽ വ്ത്യസ്‌ഥവും മനോഹരവുമാക്കുമെന്നും ക്രൈസ്തവ സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വേദപണ്‌ഡിതരായ വിധികർത്താക്കളുടെ നിര 'അറിവ് 2024' നെ കൂടുതൽ മികവുറ്റതാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

മെഗാ ബൈബിൾ ക്വിസ് കോർഡിനേറ്റർമാരായി സജി മത്തായി കാതേട്ട് (ഗുഡ്‌ന്യൂസ്), ജോസി പ്ലാത്താനത്ത് (പി.വൈ.പി.എ) എന്നിവർ പ്രവർത്തിക്കും.

പി.വൈ.പി.എ സംസ്ഥാന ഭാരവാഹികളായ ഇവാ.ഷിബിൻ സാമുവേൽ, ജസ്റ്റിൻ നെടുവേലിൽ, ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൻ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.

Advertisement