മാവേലിക്കര ഈസ്റ്റ് സെന്റർ പിവൈപിഎ ഏകദിന ക്യാമ്പ് മെയ് 1ന്

മാവേലിക്കര ഈസ്റ്റ് സെന്റർ പിവൈപിഎ ഏകദിന ക്യാമ്പ് മെയ് 1ന്

മാവേലിക്കര: മാവേലിക്കര ഈസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ  മെയ്‌ 1ന് ഏകദിന ക്യാമ്പും, വാർഷികയോഗം  പൊതുയോഗവും ഐപിസി ബഥേൽ കുറത്തികാട് സഭയിൽ നടക്കും. രാവിലെ 9നു പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ റോയ് മാത്യു ബാംഗ്ലൂർ ക്ലാസുകൾ നയിക്കും.  ഷിജിൻ ഷാ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഉച്ചയ്ക്ക് 2 മുതൽ പി വൈ പി എ വാർഷിക യോഗം, സമ്മാനവിതരണം നടക്കും. സ്റ്റേറ്റ് പിവൈപിഎ ഭാരവാഹികൾ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം പ്രസംഗിക്കും.  ഗായകൻ പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതശുശ്രൂഷ നയിക്കും.

Advertisement