മരണത്തെ മുഖാമുഖം കണ്ട് പി വൈ പി എ പ്രവർത്തകർ

0
2482

വെസ് ലി ഏബ്രഹാം ആലപ്പുഴ

പുനലൂർ: കുവൈറ്റ്‌ ഐ പി സി പി വൈ പി എ സാധുക്കളായ കുട്ടികളുടെ  പഠനത്തിന്  സ്പോൺസർ ചെയ്ത ടിവി വിതരണത്തിനായി  സംസ്ഥാന പി വൈ പി എ പ്രവർത്തകർ യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ടു. വൻ ദുരന്തം ഒഴിവായത്  തലനാരിഴക്ക്.

തെന്മല – പുനലൂർ ദേശീയ പാതയിൽ പ്ലാച്ചേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്.

റോഡിൽ നിന്നും തെന്നി മൺകൂനയിൽ ഇടിച്ചു റോഡിൽ മൂന്ന് കരണം മറിഞ്ഞാണ് നിന്നത്.

പി വൈ പി എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ ശാമുവേലിനോടൊപ്പം പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, പി വൈ പി എ ജനറൽ ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ,  കൊട്ടാരക്കര മേഖല പി വൈ പി എ വൈസ്  പ്രസിഡന്റ് ബ്ലെസ്സൻ ബാബു എന്നിവർ വാഹനത്തിലുണ്ടായിരുന്നു.

മരണത്തെ മുഖാമുഖം കണ്ട പി വൈ പി എ പ്രവർത്തകരെ ദൈവത്തിന്റെ അത്ഭുതകരമാണ് രക്ഷിച്ചെടുത്തത്.

പത്തനംതിട്ട സോണൽ പി വൈ പി എ പ്രസിഡന്റും സംസ്ഥാന പ്രസ്ബിറ്ററി, കൗൺസിൽ  അംഗവുമായ പാസ്റ്റർ ബെൻസൺ തോമസ് റാന്നി ,  കോട്ടയം മേഖല പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, പാസ്റ്റർ ജെറി പൂവക്കാല, കുവൈറ്റ്‌ ഐപിസി അംഗം ബ്രദർ  ജോസ് എന്നിവർ തൊട്ടു പിറകിൽ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നു.

പ്ലാച്ചേരി ഐപിസി സഭയുടെ ശ്രുശ്രുഷകൻ പാസ്റ്റർ ഷാജി വർഗീസ്, പുനലൂർ സെന്റർ പിവൈപിഎ പ്രസിഡന്റ് ഷിബിൻ ഗിലെയാദ്‌ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here