പ്രവർത്തന ഉത്‌ഘാടനവും മെറിറ്റ് അവാർഡ് വിതരണവും 

പ്രവർത്തന ഉത്‌ഘാടനവും മെറിറ്റ് അവാർഡ് വിതരണവും 

പത്തനംതിട്ട: പി.വൈ.പി.എ പത്തനംതിട്ട സെന്റർ പ്രവർത്തന ഉത്‌ഘാടനവും മെറിറ്റ് അവാർഡ് വിതരണവും ജൂൺ 29 വ്യാഴം പുത്തൻപീടിക വിളവിനാൽ ബെഥേൽ ഹാളിൽ രാവിലെ 9.30 മുതൽ നടക്കും. പാസ്റ്റർ വിൽസൻ ജോസഫ് ആണ് പത്തനംതിട്ട സെന്റർ പി.വൈ.പി.എ രക്ഷാധികാരി. പ്രവർത്തന ഉത്‌ഘാടനം പി.വൈ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം നിർവഹിക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യസന്ദേശം നൽകും. കൂടാതെ എസ്.എസ്.എൽ.സി - പ്ലസ് ടു - ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണവും നടക്കും.

പി.വൈ.പി.എ സെന്റർ  പ്രസിഡന്റ് മനു സ്കറിയ, സെക്രെട്ടറി അലൻ ജിജി എബ്രഹാം തുടങ്ങിയ പി.വൈ.പി.എ ഭാരവാഹികൾ നേതൃത്വം നൽകും.

Advertisement