പി.വൈ.പി.എ പാലക്കാട് മേഖലാ ക്യാമ്പ് നെന്മാറയിൽ ഏപ്രിൽ 14 ഇന്നു മുതൽ

0
2384

ഗുഡ്ന്യൂസിലൂടെ തത്സമയം വീക്ഷിക്കാം 

 

 

പാസ്റ്റർ പ്രദീപ് പ്രസാദ്

പാലക്കാട്: പി.വൈ.പി.എ പാലക്കാട് മേഖലയുടെ രണ്ടമത് യുവജന ക്യാമ്പ് ‘അരോമ – 2019 എന്ന പേരിൽ ഏപ്രിൽ 14 മുതൽ 17 വരെ നെന്മാറ പേഴുംപാറ ബത്ലഹേം കമ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.

പാസ്റ്റർമാരായ ഡോ.എബി പി മാത്യു, ജോ തോമസ് ഏബ്രഹാം, സിബി മാത്യു, ഷിബിൻ ജി ശാമുവേൽ എന്നിവർ പ്രസംഗിക്കും. കുട്ടികൾക്ക് പ്രത്യേക മീറ്റിംഗുകൾ ഉണ്ടായിരിക്കും. തിമോത്തി ഇൻറ്റിറ്റ്യൂട്ട് നേതൃത്വം നല്കും.
നേതൃത്വത്തിൽ ക്വയർ ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
ഗ്രൂപ്പ് ഡിസ്കഷൻ, ടാലൻറ് നൈറ്റ്, കൗൺസിലിംഗ്, ഗെയിംസ്, ബൈബിൾ ക്ലാസ് തുടങ്ങിയവ നടക്കും.

പാസ്റ്റർ ജയിംസ് വർഗീസ് (പ്രസിഡണ്ട്), പാസ്റ്റർമാരായ ഷൈജു മാത്യു, വി.പി.ഷിജു (വൈസ് പ്രസിഡണ്ടുമാർ), ഇവാ.പ്രതീഷ് ജോസഫ് (സെക്രട്ടറി), ഫിന്നി ജോൺ, ഏബ്രഹാം വടക്കേത്ത് (ജോ. സെക്രട്ടറിമാർ) വിൻസെൻറ് തോമസ് (ട്രഷറാർ), പാസ്റ്റർ സതീഷ് കെ.ടി എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി നേതൃത്വം നല്കും.
കൂടുതൽ വിവരങ്ങൾക്ക്: 9567 2225,8606556907

LEAVE A REPLY

Please enter your comment!
Please enter your name here