പിവൈപിഎ ഷിമോഗ സെന്ററിന് പുതിയ നേതൃത്വം

പിവൈപിഎ ഷിമോഗ സെന്ററിന് പുതിയ നേതൃത്വം

ഷിമോഗ ( കർണാടക): കർണാടക സ്റ്റേറ്റിലെ ഷിമോഗ സെൻ്റർ പി.വൈ.പി.എ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  പാസ്റ്റർ സുരേഷ് (പ്രസിഡന്റ്), പാസ്റ്റർ സഞ്ചയ് മാത്യു (വൈസ് പ്രസിഡന്റ്) , ബ്രദർ വിനയൻ (സെക്രട്ടറി), ബ്രദർ ജോയൽ ജോസഫ് (ട്രഷറർ) എന്നിവരും സഹോദരന്മാരായ  ഗണേഷ്, സച്ചിൻ, ഗൗതം,സാം, സിസ്റ്റർ സാക്ഷി എന്നിവരെ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു.

ഐപിസി സാഗർ സഭയിൽ സെൻറർ പാസ്റ്റർ പി.പി. ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഐപിസി കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ദൈവവചനം സംസാരിച്ചു.  പി.വൈ.പി.എ കർണ്ണാട സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാം മാത്യു തിരഞ്ഞെക്കപ്പെട്ടവർക്കായി അനുഗ്രഹപ്രാർഥന നടത്തി.

Advertisement