'കഴിവ്'; പി.വൈ.പി.എ കേരള സ്റ്റേറ്റ് സ്പോർട്സ് മീറ്റ് മെയ് 1ന് തിരുവല്ലയിൽ

കുമ്പനാട്: ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് 'കഴിവ്' എന്ന പേരിൽ പി.വൈ.പി.എ കേരള സ്റ്റേറ്റ് സ്പോർട്സ് മീറ്റ് മെയ് 1ന് തിരുവല്ലയിൽ നടക്കും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും. ഓരോ പി.വൈ.പി.എ മേഖലകളെയും പ്രതിനിധീകരിച്ച് ഓരോ മത്സരത്തിനും രണ്ടു ടീമുകൾക്ക് പങ്കെടുക്കാം. സ്പോർട്സ് കോർഡിനേറ്ററായി ജോസി പ്ലാത്താനത് പ്രവർത്തിക്കുന്നു. (വിവരങ്ങൾക്ക് : +91 79079 75839, +91 97470 59385)
സംസ്ഥാന ഭാരവാഹികളായ ആക്റ്റിംഗ് പ്രസിഡണ്ട് ഇവാ. മോൻസി മാമ്മൻ, വൈസ് പ്രസിഡണ്ട് ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.
Advertisement