പത്തനംതിട്ട സെൻറർ പി.വൈ.പി.എ - സൺ‌ഡേ സ്കൂൾ ക്യാമ്പ് ഓഗ. 27 മുതൽ

പത്തനംതിട്ട സെൻറർ പി.വൈ.പി.എ - സൺ‌ഡേ സ്കൂൾ ക്യാമ്പ് ഓഗ. 27 മുതൽ

സാം പനച്ചയിൽ 

പത്തനംതിട്ട: പിവൈപിഎ പത്തനംതിട്ട സെൻറർ പി.വൈ.പി.എ - സൺ‌ഡേ സ്കൂൾ സംയുക്ത യുവജന ക്യാമ്പ് ആഗ. 27 മുതൽ 29 വരെ മുട്ടമൺ കൗൺസിലിംഗ് സെൻ്ററിൽ നടക്കും. പാസ്റ്റർമാരായ വിൽ‌സൺ ജോസഫ്, ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട്, എബി എം. രാജു,  അജി മാർക്കോസ്, സജി കാനം, ബി. മോനച്ചൻ, കെ.ജെ. തോമസ് കുമളി എന്നിവർ ക്ലാസുകൾ നയിക്കും. '5G' എന്നതാണ് ക്യാമ്പ് തീം. സജി മത്തായി കാതേട്ട് തീം അവതരണം നടത്തും.

പി.വൈ.പി.എ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പങ്കെടുക്കും. പാസ്റ്റർമാരായ ടൈറ്റസ് തോമസ്, ജോബിൻ തോമസ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും. പാസ്റ്റർ പി. പി. മാത്യു, പാസ്റ്റർ ബിനു കൊന്നപ്പാറ, പാസ്റ്റർ ജോസ് സാമുവേൽ, പാസ്റ്റർ മോൻസി സാം,  ബിജു കൊന്നപ്പാറ,  മനു സ്കറിയ, സാബു സി. എബ്രഹാം, അലൻ ജിജി എബ്രഹാം, സിസ്റ്റർ സുജ സാബു, ടീന നിതിൻ,  ജോൺ ഡാനിയേൽ, സാം കെ. വിൽ‌സൺ, ജെയിൻ ജെയിംസ്, പാസ്റ്റർ തോമസ് ജോസഫ്,  കെ.വൈ. കുഞ്ഞൂഞ്ഞ്, സണ്ണി ടി. ചെറിയാൻ, ബിബിൻ കെ. ജെ, പാസ്റ്റർ സ്കറിയ കോശി, പാസ്റ്റർ ജോർജ് കെ. ജോയി,  ജോയൽ ജോർജ് ഡാനിയേൽ, സിസ്റ്റർ ജോളി സ്കറിയ, ടിഷ ഗ്ലാഡി, അക്സ മേരി അനിൽ എന്നിവർ നേതൃത്വം നൽകും. 

Advertisement