സംസ്ഥാന പി വൈ പി എ പത്തനംതിട്ട ജില്ലയിൽ 1,85,000 രൂപയുടെ സഹായ വിതരണം ചെയ്തു 

0
915

കുമ്പനാട് : ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഐ.പി.സി മിഡ്‌വെസ്റ് റീജിയൻ, ഐ.പി.സി മിഡ്‌വെസ്റ് റീജിയൻ പി. വൈ.പി.എ, ഐ.പി.സി എബനേസർ ലേക്ക്ലാൻഡ് സഭാ എന്നീ  വിവിധ സഭകളുടെയും, വിവിധ വ്യക്തികളും   സംഭാവനകൾ (ഐ.പി.സി ജനറൽ കൗൺസിൽ ഓഫീസ് വഴി സംസ്ഥാന പി വൈ പി എയ്ക്ക് നൽകിയ തുക) ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട ഉൾപ്പെടെയുള്ള വിവിധ ജില്ലാ /സോൺ തലങ്ങളിൽ സംസ്ഥാന പി.വൈ.പി.എ വിതരണം ചെയ്തു . ജൂലൈ 20 ന് ശനിയാഴ്ച ഐ.പി.സി തിരുവല്ല ടൗൺ സഭയിൽ  പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവർക്ക്  1,25,000 രൂപയുടെ ചെക്കുകൾ നല്കി. അടിയന്തിരമായി  വിവിധ കുടുംബങ്ങൾക്ക് 60,000 രൂപയുടെ സഹായം ഈ കാലയളവിൽ നൽകിയത് ഉൾപ്പെടെ ജില്ലയിൽ ആകെ 1,85,000 രൂപയുടെ ധനസഹായം നല്കി.

സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ്‌ സുവി. അജു അലക്സ്‌, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗം  ജോജി ഐപ്പ് മാത്യൂസ്, പി വൈ പി എ ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ മനു വർഗീസ്, പത്തനംതിട്ട മേഖല പി വൈ പി എ ട്രഷറർ  ജിൻസൺ, കൊട്ടാരക്കര മേഖലാ പി വൈ പി എ ട്രഷറർ  മോസസ് ചാക്കോ, തിരുവല്ല സെന്റർ പി വൈ പി എ പ്രസിഡന്റ്‌ ബിബിൻ ആമല്ലൂർ, സെക്രട്ടറി  ജിൻസൺ ചാക്കോ, ട്രഷറർ  ജിബിൻ വേങ്ങൽ എന്നിവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here