പുത്തനുണർവ്വേകി പി.വൈ.പി.എ ഇടുക്കി ലീഡർഷിപ്പ് കോൺഫറൻസ്
പി.വൈ.പി.എ ഷാർജ വർഷിപ് സെന്ററുമായി കൈകോർത്തു എഡ്യുകെയർ പദ്ധതി
പുത്തനുണർവ്വേകി പി.വൈ.പി.എ ഇടുക്കി ലീഡർഷിപ്പ് കോൺഫറൻസ്
പി.വൈ.പി.എ ഷാർജ വർഷിപ് സെന്ററുമായി കൈകോർത്തു എഡ്യുകെയർ പദ്ധതി
ഇടുക്കി : പി.വൈ.പി.എ ഷാർജ വർഷിപ് സെന്ററുമായി ചേർന്ന് പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ലീഡർഷിപ്പ് കോൺഫെറൻസും, എഡ്യുകെയർ പദ്ധതിയും ഒക്ടോബർ 10ന് ഐപിസി നരിയൻപ്പാറ പെനിയേൽ സഭയിൽ നടന്നു. ഇടുക്കി മേഖല പിവൈപിഎ പ്രസിഡന്റ് അഡ്വ. ജോൺലി ജോഷി അധ്യക്ഷത വഹിച്ചു. ഐപിസി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു മുഖ്യസന്ദേശം നൽകി. പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളുമ്പുകണ്ടം സ്വാഗതം പറഞ്ഞു. സെക്രെട്ടറി ജസ്റ്റിൻ നെടുവേലിൽ വിഷയാവതരണം നടത്തി സംസാരിച്ചു.
ഐപിസി ഉപ്പുതറ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. വർക്കി എഡ്യുകെയർ പദ്ധതി ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന പി.വൈ.പി.എ എല്ലാ മേഖലകളിലും നൽകിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ് എഡ്യുകെയർ. നിലവിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് എഡ്യുകെയർ വഴിയായി സഹായങ്ങൾ വിതരണം ചെയ്തു. പി.വൈ.പി.എ ഷാർജ വർഷിപ് സെന്ററാണ് വിദ്യാഭ്യാസ സഹായത്തിനുള്ള മുഴുവൻ തുകയും നൽകിയത്.
പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സുവി. മോൻസി പി. മാമൻ മുഖ്യ സന്ദേശം അറിയിച്ചു. പ്രസിഡന്റ് സുവി. ഷിബിൻ ജി ശാമുവൽ സമാപന സന്ദേശം നൽകി. ഇടുക്കി നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് പെരുമ്പാവൂർ, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ടോം കട്ടപ്പന, രഞ്ജിത് ദാസ്, പി.വൈ.പി.എ എഡ്യുകെയർ ചെയർമാൻ നീരജ് മാത്യു, പി.വൈ.പി.എ ഓഫീസ് സെക്രട്ടറി പാസ്റ്റർ ബെൻസൺ ജോൺസൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഇടുക്കി - ഹൈറേഞ്ച് മേഖലകളിൽ നിന്നുമായി പ്രതിനിധികൾ പങ്കെടുത്തു. ഭാവികല പ്രവർത്തനങ്ങളും വിലയിരുത്തി. സംസ്ഥാന പി.വൈ.പി.എ ട്രഷറർ ഷിബിൻ ഗിലെയാദ് നന്ദി അറിയിച്ചു. പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ എബ്രഹാം സി.വി, ടോം കുരുവിള, എന്നിവർ നേതൃത്വം നൽകി.
പുത്തനുണർവ്വേകി പി.വൈ.പി.എ മലബാർ ലീഡർഷിപ്പ് കോൺഫറൻസ്
ഐപിസി ഹെബ്രോൻ ലോസ് ഏഞ്ചലോസുമായി കൈകോർത്തു എഡ്യുകെയർ പദ്ധതി
കോഴിക്കോട് : ഐപിസി ഹെബ്രോൻ ലോസ്ഏഞ്ചലോസ് സഭയുമായി കൈകോർത്തു പിവൈപിഎ കേരള സ്റ്റേറ്റ് സംഘടിപ്പിച്ച മലബാർ ലീഡർഷിപ്പ് സെമിനാറും, വിദ്യാഭ്യാസ സഹായ പദ്ധതിയും സെപ്റ്റംബർ 6ന് കോഴിക്കോട് ഫിലാഡൽഫിയ സഭാഹാളിൽ നടന്നു.
കോഴിക്കോട് മേഖല പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ കോൺഫറൻസ് ഉത്ഘാടനം ചെയ്തു. പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളുമ്പുകണ്ടം സ്വാഗതം പറഞ്ഞു. സെക്രെട്ടറി ജസ്റ്റിൻ നെടുവേലിൽ വിഷയാവതരണം നടത്തി. മേഖലകളെ പ്രതിനിധീകരിച്ചു പിവൈപിഎ ഭാരവാഹികൾ പ്രവർത്തന വിശകലനം നടത്തി.
എഡ്യുകെയർ പദ്ധതി സജി മത്തായി കാതേട്ട് ഉത്‌ഘാടനം ചെയ്യുന്നു
സമാപന സമ്മേളനത്തിൽ പിവൈപിഎ പാലക്കാട് മേഖല പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസ് അധ്യക്ഷനായിരുന്നു. ഐപിസി ഹെബ്രോൻ ലോസ്ഏഞ്ചലോസ് നൽകിയ വിദ്യാഭ്യാസ സഹായങ്ങൾ മേഖലകൾ വഴിയായി വിദ്യാർത്ഥികൾക്ക് നൽകി. ഐപിസി സംസ്ഥാന കൗൺസിൽ അംഗം സജി മത്തായി കാതേട്ട് എഡ്യുകെയർ പദ്ധതി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഷിബിൻ ഗിലെയാദ് സംസ്ഥാന പിവൈപിഎ യുടെ വ്യത്യസ്ത പദ്ധതികളെ കുറിച്ചു വിശദീകരണം നടത്തി.
പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സുവി. മോൻസി പി മാമൻ മുഖ്യ സന്ദേശം അറിയിച്ചു. പ്രസിഡന്റ് സുവി. ഷിബിൻ ജി ശാമുവൽ സമാപന സന്ദേശം നൽകി. ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അലക്സ് പാപ്പച്ചൻ, വിൻസെന്റ് പാലക്കാട്, പി.വൈ.പി.എ ജനറൽ കോഓർഡിനേറ്റർ ജോസി പ്ലാത്താനത്ത്, പാസ്റ്റർ അജി ജോൺ, ലിഷ കാതേട്ട് എന്നിവർ ആശംസകൾ അറിയിച്ചു.
മലബാറിലെ എല്ലാ മേഖലകളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ഭാവികല പ്രവർത്തനങ്ങളും വിലയിരുത്തി. സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ ചെയർമാൻ നീരജ് മാത്യു നന്ദി അറിയിച്ചു. കെപിഎ ക്വയർ ഗാനങ്ങൾ ആലപിച്ചു. സുജാസ് റോയ് ചീരൻ പ്രോഗ്രാം കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.
Advertisement