പിവൈപിഎ കേരളാ സ്റ്റേറ്റ് ഓൺലൈൻ താലന്ത് പരിശോധന

0
541

വെസ് ലി പി.ഏബ്രഹാം ആലപ്പുഴ

കുമ്പനാട് : ലോക്ക് ഡൗൺ കാലം വിജ്ഞാനപ്രദവും അനുഗ്രഹീതവുമാക്കാൻ സംസ്ഥാന പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ  ഓൺലൈൻ താലന്ത് പരിശോധന നടക്കും. പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മെയ്‌ 25, വൈകീട്ട് 5  ന് സമാപിക്കും.

വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പടെ ഒരുക്കിയിരിക്കുന്ന ഓൺലൈൻ ടാലെന്റ് ടെസ്റ്റിൽ സംഗീതം, ബൈബിൾ ക്വിസ്, ഭാവന, ഗ്രൂപ്പ്‌ സോങ് ഓർക്കസ്ട്ര എന്നീ വിഭാഗങ്ങൾ ഉണ്ട്.

ലോകമെമ്പാടുമുള്ള പി വൈ പി എ അംഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരണം.

വിശദമായ മാർഗനിർദേശങ്ങൾ, രജിസ്ട്രേഷൻ എന്നിവയ്ക്ക് സംസ്ഥാന പി വൈ പി എ ഫേസ്ബുക് പേജ് സന്ദർശിക്കുക

കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പി വൈ പി എ ഓൺലൈൻ ടാലെന്റ് കൺവീനർ ഇവാ.മനോജ്‌ മാത്യു ജേക്കബ് & സ്റ്റേറ്റ് താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ എന്നിവരുമായി ബന്ധപ്പെടുക.
9562619606, 9633561606

LEAVE A REPLY

Please enter your comment!
Please enter your name here