പി.വൈ.പി.എ കേരള സ്റ്റേറ്റ് ലീഡർഷിപ് കോൺഫറൻസ് & എഡ്യൂകെയർ പ്രൊജക്റ്റ് ഒക്ടോ. 10ന് ഇടുക്കിയിൽ 

പി.വൈ.പി.എ കേരള സ്റ്റേറ്റ് ലീഡർഷിപ് കോൺഫറൻസ് & എഡ്യൂകെയർ പ്രൊജക്റ്റ് ഒക്ടോ. 10ന് ഇടുക്കിയിൽ 

ഇടുക്കി: പി.വൈ.പി.എ ഷാർജ വർഷിപ് സെന്ററുമായി ചേർന്ന് പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ലീഡർഷിപ്പ് കോൺഫെറൻസും, എഡ്യുകെയർ പദ്ധതിയും ഒക്ടോബർ 10ന് രാവിലെ 9.30 മുതൽ 1 വരെ ഐപിസി നരിയൻപ്പാറ പെനിയേൽ സഭയിൽ നടക്കും. ഐപിസി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പി.വൈ.പി.എ എല്ലാ മേഖലകളിലും നൽകിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ് എഡ്യുകെയർ. നിലവിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് എഡ്യുകെയർ വഴിയായി സഹായങ്ങൾ വിതരണം ചെയ്തു. പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നയിക്കും. 

സംസ്ഥാന ഭാരവാഹികളായ ഇവാ. ഷിബിൻ സാമുവേൽ (പ്രസിഡന്റ്), ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു (വൈസ് പ്രസിഡന്റുമാർ), ജസ്റ്റിൻ നെടുവേലിൽ (സെക്രെട്ടറി), സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ (ജോയിന്റ് സെക്രട്ടറിമാർ), ഷിബിൻ ഗിലെയാദ് (ട്രഷറർ), ബിബിൻ കല്ലുങ്കൽ (പബ്ലിസിറ്റി) എന്നിവർ പങ്കെടുക്കും. കൂടാതെ ഇടുക്കി ജില്ലയിലെ സെന്റർ ശുശ്രൂഷകരും,  പി.വൈ.പി.എ ഹൈറേഞ്ച്, ഇടുക്കി മേഖല  പ്രവർത്തകരും  സെന്ററുകളിലെ പി.വൈ.പി.എ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും. 

പാസ്റ്റർ എബ്രഹാം സി.വി, ടോം കുരുവിള, നീരജ് മാത്യു നെന്മാറ (എഡ്യൂക്കേഷണൽ ബോർഡ് ചെയർമാൻ) എന്നിവർ നേതൃത്വം നൽകും. 

വിവരങ്ങൾക്ക് : +919446861352, +919400021348, +91 94473 55828

Advertisement