പാസ്റ്റർ വിൽ‌സൺ ജോസഫിനെ പി.വൈ.പി.എ UAE റീജിയൻ അനുമോദിച്ചു

0
853

ഷാർജ: ഐ. പി. സി അന്തർ ദേശിയ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ വിൽസൺ ജോസഫിനെ പി. വൈ. പി.എ യു. എ. ഇ റീജിയൻ അനുമോദിച്ചു. നവംബർ 9 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന യോഗത്തിൽ പി. വൈ. പി. എ യു.എ.ഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ പി. എം. സാമുവേൽ അധ്യ ക്ഷത വഹിച്ചു.

ഐ. പി. സി യു. എ. ഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം, യു. പി. എഫ്. പ്രസിഡന്റ്‌ പാസ്റ്റർ ദിലു ജോൺ, പി. വൈ. പി. എ ഭാരവാഹികളായ പാസ്റ്റർ സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാമുവേൽ ജോൺസൻ എന്നിവർ ആശംസകൾ അറിയിച്ചു.
എല്ലാവരുടെയും പ്രാർഥനക്കും പിന്തുണക്കും നന്ദി അറിയിച്ചു പാസ്റ്റർ വിൽസൺ ജോസഫ് മറുപടി പ്രസംഗം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here