സ്നേഹ ഹസ്തവുമായി പി വൈ പി എ  യുഎഇ  റീജിയൺ

0
397

ഷാർജ : കോവിഡ് 19 പ്രതിസന്ധിയെത്തുടർന്നു  സാമ്പത്തീക ബുദ്ധിമുട്ട്  അനുഭവിക്കുന്ന ഉത്തര ഭാരതത്തിലെ അഞ്ഞൂറോളം ശുശ്രുഷകന്മാർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു . പി വൈ പി എ  യു എ  ഇ  റീജിയണിലെ  വിവിധ ലോക്കൽ യൂണിറ്റുകളാണ്   സ്നേഹഹസ്തത്തിലേക്ക് സാമ്പത്തീക സഹായം നൽകിയത്. 

ഐ പി സി  യുടെ  വിവിധ സ്റ്റേറ്റ് , റീജിയൺ ഭാരവാഹികൾ അർഹരായവരെ കണ്ടെത്താൻ സഹായിച്ചു . ഭക്ഷണ കിറ്റുകൾ എത്തിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ സഭാ നേതൃത്വമായി സഹകരിച്ച്  സാമ്പത്തീക സഹായവും നൽകി.
ഐ പി സി ജനറൽ വൈസ് പ്രസിഡന്റ്  പാസ്റ്റർ  വിത്സൺ  ജോസഫ്,  പി വൈ പി എ റീജിയൺ ഭാരവാഹികൾ എന്നിവർ  നേതൃത്വം നൽകി.

കോവിഡ് -19 വ്യാപകമാകുന്ന സാഹചര്യത്തിൽ ലോക രാജ്യങ്ങൾക്കായി
പി വൈ പി എ  യുഎഇ  റീജിയൺ നടത്തുന്ന പ്രാർത്ഥന ഏപ്രിൽ 11ന് രാവിലെ 8 മുതൽ നടക്കും. ഓൺലൈനിൽ ക്രമീകരിക്കുന്ന പ്രാർത്ഥനയിൽ വചന ശുശ്രുഷ, ഗാന ശുശ്രുഷ എന്നിവ ഉണ്ടാകും.വിവിധ  സഭാനേതാക്കൾ, പ്രഭാഷകർ, ഗായകർ എന്നിവർ പങ്കുചേരും.

LEAVE A REPLY

Please enter your comment!
Please enter your name here