പിവൈപിഎ യുഎഇ റീജിയൻ താലന്ത് പരിശോധന ആഗസ്റ്റ് 31ന്

0
941

വാർത്ത: ബ്ലസ്സൺ തോണിപ്പാറ

ഷാർജ: പിവൈപിഎ യുഎഇ റീജിയൻ താലന്ത് പരിശോധന ആഗസ്റ്റ് 31 ന് രാവിലെ 8.30 മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും.
സീനിയേഴ്സ്, സൂപ്പർ സീനിയേഴ്സ്, എൽഡേഴ്സ് എന്നീ വിഭാഗങ്ങളിലായി നാനൂറോളം പ്രതിഭകൾ പങ്കെടുക്കും. ലളിതഗാനം, സംഘഗാനം, ശാസ്ത്രീയ സംഗീതം, ബൈബിൾ ക്വിസ്, ഉപന്യാസം, പ്രസംഗം, കഥ, കവിത, ചിത്രരചന, വാക്യമെഴുത്ത് എന്നീ ഇനങ്ങളിൽ യുഎഇ ലെ വിവിധ എമിറേറ്റ് കളിൽ നിന്നുള്ള സഭാ അംഗങ്ങൾ താലന്തുകൾ പ്രദർശിപ്പിക്കും. ഏറ്റവും കൂടുതൽ പോയിന്റസ് നേടുന്ന വ്യക്തിയെ പ്രത്യേകം ആദരിക്കും.
താലന്ത് പരിശോധന കൺവീനറായി റോബിൻ സാം മാത്യുവും ജോയിന്റ് കൺവീനറായി ജെൻസൻ മാമ്മനും പ്രവർത്തിക്കുന്നു. പാസ്‌റ്റർ പി.എം. സാമുവൽ, പാസ്റ്റർ സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാമുവൽ ജോൺസൺ, ജോബിൻ ജോൺ, ബ്ലസൻ തോണിപ്പാറ എന്നിവർ നേതൃത്വം നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here