'സ്പന്ദനം 2023' പി.വൈ.പി.എ വൈക്കം സെന്റർ യുവജന ക്യാമ്പ് ഓഗ. 27 മുതൽ

'സ്പന്ദനം 2023' പി.വൈ.പി.എ വൈക്കം സെന്റർ യുവജന ക്യാമ്പ് ഓഗ. 27 മുതൽ

വൈക്കം: പി.വൈ.പി.എ വൈക്കം സെന്റർ യുവജന ക്യാമ്പ് 'സ്പന്ദനം 2023' ഓഗ. 27 മുതൽ 29 വരെ കുറുപ്പന്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് ഉദ്‌ഘാടനം നിർവഹിക്കും. പി.വൈ.പി.എ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം ആശംസകൾ അറിയിക്കും.

വർക്കി എബ്രഹാം കാച്ചാണത്ത്, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ സജോ തോണിക്കുഴി, പാസ്റ്റർ രതീഷ് ഏലപ്പാറ, ജോഷി സാം, വിജയരാജ മല്ലിക, ഗിരിജ സാം എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിക്കും. സെന്റർ പി.വൈ.പി.എ കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Advertisement