വാളകം സെൻ്റർ പിവൈപിഎ കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും 

വാളകം സെൻ്റർ പിവൈപിഎ കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും 

വാളകം: പിവൈപിഎ വാളകം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 'ആമേൻ 2023' യൂത്ത് കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും ഓഗസ്റ്റ് 29ന്  നടന്നു. പാസ്റ്റർമാരായ റെജി നാരായണൻ, പ്രിൻസ് തോമസ് മുഖ്യ സന്ദേശം നൽകി. എബ്ബേസ് ജോയ്,ജോയൽ പടവത്ത് എന്നിവർ സംഗീത ശുശ്രൂഷ നയിച്ചു. പിവൈപിഎ വാളകം സെന്ററിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് സ്കോളർഷിപ് വിതരണവും ചെയ്തു. വാളകം സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ കെ.വി പൗലോസ്, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ സണ്ണി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. 


സെന്റർ പി.വൈ.പി.എ ഭാരവാഹികൾ നേതൃത്വം നൽകി.