സുവിശേഷീകരണ ദർശനത്തോടെ ടീഷർട്ട് പുറത്തിറക്കി കോട്ടയം നോർത്ത് സെന്റർ പിവൈപിഎ

സുവിശേഷീകരണ ദർശനത്തോടെ ടീഷർട്ട് പുറത്തിറക്കി കോട്ടയം നോർത്ത് സെന്റർ പിവൈപിഎ

കോട്ടയം: പിവൈപിഎ കോട്ടയം നോർത്ത് സെന്റർ പരസ്യ സുവിശേഷീകരണം ലക്ഷ്യമാക്കി ടീഷർട്ട് പുറത്തിറക്കി. "കണക്റ്റഡ്" എന്ന വാക്ക് ടീഷർട്ടിൽ പ്രധാനമായും ഡിസൈൻ ചെയ്തു "നിങ്ങളുടെ ജീവിതം യേശുക്രിസ്തുവുമായി കണക്റ്റ് ചെയ്യുക" എന്ന ക്യാപ്ഷൻ ഉൾപ്പെടുത്തിയാണ് ടീഷർട്ട് പുറത്തിറക്കിയിരിക്കുന്നത്.  

പ്രശസ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ  ടീഷർട്ട് പ്രകാശനം ചെയ്തു. സെന്റർ പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ്  സമർപ്പണ പ്രാർത്ഥന നടത്തി. പിവൈപിഎ സെക്രട്ടറി ഡോ. ഫെയ്ത്ത് ജെയിംസ്, ട്രഷറർ ഫിന്നി മാത്യു കൂടാതെ കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

Advertisement