ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC)  കൺവൻഷൻ ജനു.8 മുതൽ

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC)  കൺവൻഷൻ ജനു.8 മുതൽ

ദോഹ: ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) 20-മത് വാർഷിക കൺവൻഷൻ ജനുവരി 8മുതൽ10 വരെ ദോഹ ഐഡിസിസി. കോംപ്ലെക്സിലുള്ള വിശാലമായ ടെന്റിൽ നടക്കും.

8-9 തീയതികളിൽ വൈകുന്നേരം 7 മുതൽ 9.30 വരെ നടക്കുന്ന കൺവൻഷൻ QMPC പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് ഏലപ്പാറയാണ് മുഖ്യ പ്രഭാഷകൻ.

വെള്ളിയാഴ്ച രാവിലെ പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ദോഹയിൽ വിവിധ ശുശ്രൂഷകൾ ചെയ്ത സീനിയേഴ്സിനെ ആദരിക്കും. ക്യുഎംപിസിയുടെ ഇരുപതാം വാർഷിക സുവനീയറും പ്രകാശനം ചെയ്യും.

ബുധനാഴ്ച പാസ്റ്റർ ബിജു മാത്യുവും വ്യാഴാഴ്ച രാത്രി പാസ്റ്റർ സാം തോമസും വെള്ളിയാഴ്ച നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ സന്തോഷ് തോമസും അധ്യക്ഷന്മാരായിരിക്കും.

 പാസ്റ്റർ ലോഡ്സൺ ആൻറണി ക്യൂ എം പി സി ഗായക സംഘത്തോടൊപ്പം സംഗീത ശുശ്രൂഷകൾ നിർവഹിക്കും.

പാസ്റ്റർ സാം.റ്റി ജോർജും, ഷെറിൻ ബോസുമാണ് ക്യൂഎംപിസി ഗായക സംഘത്തെ നയിക്കുന്നത്. കെ.ബി. ഐസക്ക് രചിച്ച് ബിനു ചാരുത സംഗീതം നൽകിയ തീം സോങ് പ്രാരംഭ യോഗത്തിൽ അവതരിപ്പിക്കും.

വിവരങ്ങൾക്ക് :പാസ്റ്റർ സന്തോഷ് തോമസ് (പ്രസിഡൻറ്) 33735348, മാത്യു പി മത്തായി (സെക്രട്ടറി) 55844316

പാസ്റ്റർ അനീഷ് ഏലപ്പാറ , പാസ്റ്റർ ലോഡ്സൺ ആൻറണി എന്നിവർക്ക് ദോഹ ഇൻറർനാഷണൽ എയർപോർട്ടിൽ ക്യൂ എം പി സി ഭാരവാഹികൾ സ്വീകരണം നൽകുന്നു