ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്  പുതിയ ഭാരവാഹികൾ

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്  പുതിയ ഭാരവാഹികൾ

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ QMPC (Qatar Malayalee Pentecostal Congregation) പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

പാസ്റ്റർ പി.കെ. ജോൺസൺ (പ്രസിഡൻ്റ്), അബ്രഹാം കൊണ്ടാഴി (സെക്രട്ടറി), ഫിന്നി പി. ജോർജ്ജ് (ജോ. സെക്രട്ടറി), ബിന്നി ജേക്കബ് (ട്രഷറാർ), പാസ്റ്റർ എൻ.ഒ. ഇടിക്കുള (പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ കെ. കോശി (ഗുഡ് സമരിറ്റൻ കോർഡിനേറ്റർ), പാസ്റ്റർ വിപിൻ സി. കുര്യൻ (വി.ബി.എസ് കോർഡിനേറ്റർ), സുനീഷ് ജോസഫ് (ഓഡിറ്റർ) 

ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന QMPC യുടെ  വിബിഎസ് പ്രോഗ്രാമുകൾ ഏറെ ശ്രദ്ധേയമാണ്. 

2023 - 2024 ലേക്കുള്ള പുതിയ ഭരണ സമിതിയെ ഫെബ്രുവരി 11 ന് ഐ.ഡി.സി.സി. കോംപ്ലക്സിൽ ചേർന്ന ജനറൽ ബോഡിയാണ് തിരഞ്ഞെടുത്തത്.

Advertisement