റാഫാൽ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിച്ച പാസ്റ്റർ എസെക്കിയേൽ ബൊള്ളം ഗുഡ്‌ന്യൂസിനോട് മനസുതുറക്കുന്നു

0
26608

റാഫാൽ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിച്ച പാസ്റ്റർ എസെക്കിയേൽ ബൊള്ളം (Pastor Ezekiel Bollam) ഗുഡ്‌ന്യൂസിനോട് മനസുതുറക്കുന്നു

സന്ദീപ് വിളമ്പുകണ്ടം

റാഫാൽ യുദ്ധവിമാനം രാജ്യത്തിന് സമർപ്പിച്ചപ്പോൾ നടന്ന ചടങ്ങിലെ ക്രൈസ്തവ പ്രാർത്ഥന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാല്പത്തിയാറാം സങ്കീർത്തനം വായിച്ചു നടത്തിയ പ്രാർത്ഥന അർത്ഥസമ്പൂർണവും വളരെ വ്യക്തതയുമുള്ളതുമായിരുന്നു. ഈ ആകർഷണീയതയാണ് ലേഖകന് പാസ്റ്റർ എസെക്കിയേലിനെ ടെലഫോണിൽ ബന്ധപ്പെടാൻ പ്രചോദനമായത്.

അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിലെ സർവ്വമത പ്രാർത്ഥനയിൽ ക്രൈസ്തവരുടെ പ്രതിനിധിയായി പങ്കെടുത്ത പാസ്റ്റർ എസെക്കിയേൽ ബൊള്ളം ഭക്തസിംഗിനാൽ സ്ഥാപിതമായ ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററാണ്. ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം ഹെബ്രോനിൽ തന്നെയാണ് വേദാഭ്യാസം നടത്തിയത്. 1974 മുതൽ സുവിശേഷകനായ ഇദ്ദേഹം 34 വർഷം പ്രേഷിത പ്രവർത്തനം നടത്തിയത് പഞ്ചാബിലായിരുന്നു. കഴിഞ്ഞ ആറു വർഷമായി ചണ്ഡിഗഡ് ഹെബ്രോൻ സഭയിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ എസെക്കിയേലിന്റെ വാക്കുകൾ വളരെ വിനയം നിറഞ്ഞതായിരുന്നു.

അദ്ദേഹത്തിൻ്റെ സഭയിലെ ഒരു എയർ ഫോഴ്സ് ഉദ്യേഗസ്ഥൻ മുഖാന്തരമാണ് ഈ അവസരം ലഭിച്ചതെന്ന് അദ്ദേഹം ഗുഡ്‌ന്യൂസിനോട് പറഞ്ഞു. അദ്ദേഹം താമസിക്കുന്ന സ്ഥലത്തുനിന്നും 50 കിലോമീറ്റർ ദൂരെയാണ് ചടങ്ങു നടന്ന അംബാല വ്യോമസേന താവളം. പ്രസ്തുത ചടങ്ങിനു ശേഷം പ്രമുഖർ ഉൾപ്പെടെ നിരവധി വ്യക്തികൾ ഫോണിലൂടെയും അല്ലാതെയും സന്തോഷം പങ്കുവെച്ചെന്നും നല്ലൊരനുഭവമാണെന്നും പറഞ്ഞു.

പാസ്റ്റർ എസെക്കിയേൽ ബൊള്ളവും കുടുംബവും

സുധീരയാണ് പാസ്റ്റർ എസെക്കിയേലിന്റെ ഭാര്യ, രണ്ടു ആൺമക്കൾ സാമുവേൽ, യൂസിയേൽ എന്നിവരാണ്. ഇളയ മകൻ അബുദാബിയിൽ ജോലിചെയ്യുന്നു. മൂത്ത മകൻ തങ്ങളോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിതാവേ, സുരക്ഷ ഞങ്ങളുടെ കൈവശമുള്ള ആയുധങ്ങളില്‍ അല്ലായെന്നും ജീവിക്കുന്ന ദൈവത്തിന്റെ കരങ്ങളിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു വെന്ന തന്റെ പ്രാർത്ഥന വാക്കുകളെ തുടർന്ന് രാജ്യ സുരക്ഷയ്ക്ക് വേണ്ടിയും സമാധാനത്തിന് വേണ്ടിയും രാഷ്ട്ര നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥന നടത്തിയ പാസ്റ്റർ എല്ലാ നിയോഗങ്ങളും ക്രൂശിൽ മരിച്ച് ഉയർത്തെഴുന്നേറ്റ രക്ഷകനായ യേശു ക്രിസ്തുവിനു സമര്‍പ്പിക്കുന്നുവെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാസ്റ്റർ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രാർത്ഥന നടന്നത്.

 

റാഫേൽ യുദ്ധവിമാനം രാജ്യത്തിന് സമർപ്പിച്ചപ്പോൾ 46 മത് സങ്കീർത്തനം വായിച്ച് പ്രാർത്ഥിക്കുന്നു. God Bless IndiaVideo Courtesy DD

Online Goodnews यांनी वर पोस्ट केले गुरुवार, १० सप्टेंबर, २०२०

സർവ്വമത പ്രാർത്ഥനയിൽ പാസ്റ്റർ എസെക്കിയേൽ ബൊള്ളം (വീഡിയോ)

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here